കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് സീറ്റില്‍ വന്‍ വിജയവുമായി ബിജെപി; മുനുഗോഡെയില്‍ അടിതെറ്റി, ടിആര്‍എസ്സിന് മികച്ച വിജയം

Google Oneindia Malayalam News

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടമുണ്ടാക്കി ബിജെപി. നാലിടങ്ങളില്‍ ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ തെലങ്കാനയില്‍ ഗ്ലാമര്‍ പോരാട്ടമായി മാറിയ മുനുഗോഡെ ഉപതിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതി അപ്രതീക്ഷിത വിജയം നേടി. ഒഡീഷയിലെ ദാംനഗറില്‍ ബിജെപിയാണ് വിജയിച്ചത്.

ഇവിടെ 9881 വോട്ടിനാണ് ബിജെപി വിജയിച്ചത്. സൂര്യബന്‍ഷി സുരജിനെയാണ് ഇവിടെ ബിജെപി രംഗത്തിറക്കിയത്. ബിജെപി എംഎല്‍എ ബിഷ്ണു ചരണ്‍ സേത്തിയുടെ മരണത്തെ തുടര്‍ന്നാണ് ദാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. സേതിയുടെ മകനാണ് സൂര്യബംശി. 80351 വോട്ടുകള്‍ സൂര്യബംശി സ്വന്തമാക്കി.

1

ബീഹാറിലെ ഗോപാല്‍ഗഞ്ചിലും അമ്പരപ്പിക്കുന്ന വിജയം ബിജെപി നേടി. കുസും ദേവിയാണ് ഇവിടെ വിജയിച്ചത്. 1794 വോട്ടിന്റെ വളരെ ചെറിയ മാര്‍ജിനിലാണ് ഇവിടെ കുസും ദേവി വിജയം നേടിയത്.അതേസമയം ബിജെപി ഇവിടെ മഹാസഖ്യത്തിന്റെ വന്‍ കരുത്തിനെയാണ് നേരിട്ടത്. എന്നാല്‍ ഇവിടെ സഹതാപ തരംഗം അടക്കം ബിജെപിക്ക് ഗുണം ചെയ്തു. ചെറിയ മാര്‍ജിനിലണെങ്കിലും മഹാസഖ്യത്തിനെതിരെ വിജയം നേടി എന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

2

മുഖം വരണ്ടുണങ്ങുന്നുണ്ടോ? ചര്‍മത്തില്‍ വിള്ളലുണ്ടോ? ഇക്കാര്യങ്ങള്‍ ട്രൈ ചെയ്യൂ, നിഷ്പ്രയാസം മാറും

70053 വോട്ടുകളാണ് കുസും ദേവിക്ക് ലഭിച്ചത്. അതേസമയം ആര്‍ജെഡിയുടെ മോഹന്‍ ഗുപ്തയ്ക്ക് 68258 വോട്ടുകള്‍ ലഭിച്ചു. ബീഹാറിലെ തന്നെ മറ്റൊരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി വിജയിച്ചത്. മൊക്കാമയിലായിരുന്നു തിരഞ്ഞെടുപ്പ്. വന്‍ വിജയമാണ് ആര്‍ജെഡിയുടെ നീലം ദേവി സ്വന്തമാക്കിയത്. 16000ത്തിലധികം വോട്ടുകള്‍ നീലം ദേവിക്ക് ലഭിച്ചു.

3

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

മൊക്കാമയില്‍ 79744 വോട്ടുകള്‍ നീലം ദേവിക്ക് ലഭിച്ചപ്പോള്‍ ബിജെപിയുടെ സോനം ദേവിക്ക് 63003 വോട്ടുകളാണ് ആകെ കിട്ടിയത്. അതേസമയം തെലങ്കാനയിലെ മുനുഗോഡെയില്‍ ബിജെപി തിരിച്ചടി നേരിട്ടു. ബിജെപിയുടെ രാജഗോപാല്‍ റെഡ്ഡി ഇവിടെ പരാജയപ്പെട്ടു. ടിആര്‍എസ്സിന് 81825 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് 74225 വോട്ടും ലഭിച്ചു.

4

ടിആര്‍എസ്സിന്റെ തിരിച്ചുവരവ് കൂടിയാണ്. ജനവിധി അംഗീകരിക്കുന്നതായി രാജഗോപാല്‍ റെഡ്ഡി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ ടിആര്‍എസ് ലീഡ് ഉയര്‍ത്തിയാണ് വിജയം പിടിച്ചെടുത്തത്. അതേസമയം മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയും ശിവസേനയുടെ തിരിച്ചുവരും ഇതിനിടെ കാണാനായി.

5

അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ റുതുജ ലട്‌കെ വിജയം നേടി. ശിവസേന എംഎല്‍എ രമേശ് ലട്‌കെയുടെ വിയോഗത്തെ തുടര്‍ന്നാണ് അന്ധേരിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും, കോണ്‍ഗ്രസും എന്‍സിപിയും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ലട്‌കെയും ഭാര്യ റുതുജയാണ് ഇവിടെ മത്സരിച്ചത്.

6

ഹരിയാനയിലും ഉത്തര്‍പ്രദേശിലും വന്‍ കുതിപ്പാണ് ബിജെപി നടത്തിയത്. ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍ണനാഥ് സീറ്റ് ബിജെപി നിലനിര്‍ത്തി. അമാന്‍ ഗിരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എസ്പി സ്ഥാനാര്‍ത്ഥിയെ 34000ലേറെ വോട്ടുകള്‍ക്കാണ് ഇവിടെ അമാന്‍ ഗിരി വിജയിച്ചത്. ബിജെപി എംഎല്‍എയായിരുന്ന അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. തന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും, വികസനങ്ങള്‍ ഗോകര്‍ണനാഥില്‍ കൊണ്ടുവരുമെന്നും ഗിരി പറഞ്ഞു.

7

മോഷണം നടക്കുന്നു ഓടി വരണേ..... സഹായത്തിനെത്തിയ യുപി പോലീസ് പരാതിക്കാരനെ കണ്ട് ഞെട്ടി, ട്വിസ്റ്റ്!!മോഷണം നടക്കുന്നു ഓടി വരണേ..... സഹായത്തിനെത്തിയ യുപി പോലീസ് പരാതിക്കാരനെ കണ്ട് ഞെട്ടി, ട്വിസ്റ്റ്!!

അതേസമയം ഹരിയാനയിലെ ആദംപൂര്‍ സീറ്റിലും വന്‍ വിജയം ബിജെപി നേടി. ഭവ്യ ബിഷ്‌ണോയിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ജയ് പ്രകാശിനെ 16000 വോട്ടുകള്‍ അധികം ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഭജന്‍ ലാല്‍ കുടുംബത്തിന്റെ വിജയകുതിപ്പ് മണ്ഡലത്തില്‍ ഇതോടെ തുടരാനും സാധിച്ചു. കുല്‍ദീപ് ബിഷ്‌ണോയിയുടെ സീറ്റായിരുന്നു ഇത്.

English summary
bypolls 2022: bjp won big in four seat but lost in telengana's munugode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X