7 ദിവസത്തിനുള്ളില്‍ പൗരത്വ നിയമം രാജ്യത്താകെ നടപ്പാക്കും; കേന്ദ്ര മന്ത്രിയുടെ വമ്പന്‍ പ്രഖ്യാപനം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശന്തനു താക്കൂര്‍. ഞെട്ടിച്ച പ്രഖ്യാപനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ സിഎഎ നടപ്പാക്കിയിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ഈ നിയമം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
24 പര്‍ഗാനാസിലെ കാകദ്വീപില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ശന്തനുവിന്റെ പ്രഖ്യാപനം. പശ്ചിമ ബംഗാളിലെ ബാന്‍ഗാവില്‍ നിന്നുള്ള എംപിയും കേന്ദ്ര മ്ര്രന്തിയുമാണ് ശന്തനു താക്കൂര്‍. പൊതു തെരഞ്ഞെടുപ്പ അടുത്ത് വരുമ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനം കൂടി വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൗരത്വ നിയമം വേഗത്തില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരാണ് ഈ നിയമം നടപ്പാക്കുക. ആര്‍ക്കും അതിനെ തടയാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു നേരത്തെ മമത ബാനര്‍ജി ശക്തമായി സിഎഎയെ എതിര്‍ത്തിരുന്നു. ബംഗാളില്‍ ഈ നിയമം നടപ്പാക്കില്ലെന്നും മമത പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് അമിത് ഷാ മറുപടിയുമായി എത്തിയത്. പൗരത്വ നിയമവുമായി മുന്നോട്ട് പോവുകയാണ്. വേഗത്തില്‍ തന്നെ അത് നടപ്പിലാക്കും. തൃണമൂലിനെ 2026ലെ നിയമസഭാ തെരെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തണെന്നും, എങ്കില്‍ അക്രമ പരമ്പരകളെല്ലാം അവസാനിക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications