Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തരം അനുഭവങ്ങള്‍ കേട്ടാല്‍ പിന്നീടൊരിക്കലും കാബുകള്‍ വിളിക്കില്ല, ഭീഷണിയുടെ അവസാന സ്വരം പീഡനമോ?

കൊല്‍ക്കത്ത: അടുത്ത കാലത്തായി യുബര്‍, ഒല കാബുകളിലെ യാത്ര സ്ത്രീകള്‍ക്ക് ഭയമാണ്. പേരു വിവരങ്ങള്‍ മാത്രമല്ല യാത്ര ചെയ്യുന്ന ലൊക്കേഷന്‍ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്താം എന്നുറപ്പുണ്ടായിട്ടും കാബ് ഡ്രൈവര്‍മാര്‍ കുറ്റകൃത്യം ചെയ്യാന്‍ കാണിക്കുന്ന ധൈര്യം കുറച്ചൊന്നുമല്ല.

കഴിഞ്ഞ ദിവസത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ നിന്നും യുബര്‍ കാബ് വിളിച്ച യുവതിയും നേരിട്ടത് ഇതേ അനുഭവമാണ്. സുഹൃത്ത് കാബില്‍ നിന്നും ഇറങ്ങുന്നത് വരെ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു, എന്നാല്‍ കാബില്‍ ഒറ്റയ്ക്കായതോടെ വണ്ടി വഴി തിരിച്ച് വിടുകയായിരുന്നു ഡ്രൈവര്‍.

 uber

വണ്ടി നിര്‍ത്താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും വീണ്ടും വഴി തിരിച്ച് വിട്ടു. മിണ്ടാതെ ഇരുന്നില്ലെങ്കില്‍ പീഡിപ്പിക്കും എന്നായിരുന്നു ഭീഷണി. മിണ്ടിയാലും മിണ്ടിയില്ലെങ്കിലും അപകടം ഉറപ്പാണെന്ന് സമനസ്സിലാക്കിയ യുവതി ഓടുന്ന കാറില്‍ നിന്നും ചാടി. ദേഷ്യം സഹിക്കാന്‍ വയ്യാത്ത ഡ്രൈവര്‍ കാര്‍ പുറകിലോട്ട് എടുത്ത് യുവതി ഇടിക്കാന്‍ ശ്രമിച്ചു.

നടപാതയിലേക്ക് ചാടിയ യുവതി ഒരു വിധത്തില്‍ രക്ഷപ്പെട്ടു. അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഐപിസി സെക്ഷന്‍ 341, 354, 323, 506 എന്നിവയാണ് ഹാജരാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+