അടിമുടി മാറാൻ ബിഎസ്എൻഎല്‍; 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ്
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബിഎസ്എൻഎൽ 5 ജി സർവീസിനായി സ്പെക്ട്രം സംവരണം ചെയ്യും. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
പാക്കേജിനു മൂന്നു ഭാഗങ്ങളാണുള്ളത്. ഒന്നാമതായി സർവീസ് മെച്ചപ്പെടുത്തുന്നതിനാണ് പാക്കേജിന്റെ മുഖ്യ പരിഗണന. നിലവിലുള്ള ബിഎസ്എൻഎൽ സേവനങ്ങൾ മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, അവരെ ബിഎസ്എൻഎലിലേക്കു കൂടുതൽ അടുപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാമതായി ബിഎസ്എൻഎലിന്റെ ഫൈബർ ശൃംഖല മെച്ചപ്പെടുത്താനും പാക്കേജ് ലക്ഷ്യമിടുന്നു.

3ജി, 4ജി, 5ജി എന്നിങ്ങനെ ജനറേഷൻ പ്രകാരമുള്ള ഫൈബർ ശൃംഖലയുടെ കാലോചിതമായി പരിഷ്കാരമാണ് ലക്ഷ്യം. നിലവിൽ ബിഎസ്എൻഎലിന് ഫൈബർ ശൃംഖല നൽകുന്നത് ബിഎസ്എൻഎലും ബിബിഎൻഎലുമാണ്. ഇവ രണ്ടും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കി ഫൈബർ ശൃംഖല മെച്ചപ്പെടുത്താനാണ് ശ്രമം.മൂന്നാമതായി ബിഎസ്എൻഎലിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യതകൾ തീർത്ത് കമ്പനിയെ ലാഭത്തിലാക്കാനും പാക്കേജ് ഉന്നമിടുന്നു. 2019ൽ കേന്ദ്രസർക്കാർ ബിഎസ്എൻഎലിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു. ഇതുവഴി പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇപ്പോഴും ബിഎസ്എൻഎൽ പൂർണമായും ലാഭത്തിലാക്കാനായിട്ടില്ല.
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു












Click it and Unblock the Notifications