രാജീവ് ചന്ദ്രേഖർ കേന്ദ്രമന്ത്രിസഭയിലേക്ക്; സ്മൃതി ഇറാനി പുറത്തേക്ക്.. സത്യപ്രതിജ്ഞ ചെയ്യുക 43 പേർ
ല്ലി; രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുന;സംഘടനയിൽ വമ്പൻ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല മുതിർന്ന മന്ത്രിമാരും പുറത്താകുമെന്നാണ് വിവരം. വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം ലഭിക്കും.പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാകും.കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനാണ് രാജീവ് ചന്ദ്രശേഖർ.
വൈകീട്ട് ആറിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇതിനോടകം തന്നെ തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ, വനിതാ ശിശു ക്ഷേമ മന്ത്രി ദേബശ്രീ ചൗധരി എന്നിവർ രാജിവെച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ഹർഷ്വർധനേയും ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയേയും ഒഴിവാക്കിയേക്കുമെന്നുള്ല റിപ്പോർട്ടുകൾ ഉണ്ട്.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
രാജീവ് ചന്ദ്രശേഖറിനെ കൂടാത കർണാടകത്തിൽ നിന്നുള്ള ഭാഗ്വന്ത് ഖൂഭ, എ നാരായണസ്വാമി, ശോഭാ കരന്തലജെ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിക്കും. വി മുരളീധരന് ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും സൂചനകൾ ഉണ്ട്.
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനെറ്റ് പദവിയോടെ കേന്ദ്രമന്ത്രി പദം ലഭിക്കുംധനകാര്യസഹമന്ത്രി അനുരാഗ് താക്കൂറിന് കാബിനറ്റ് പദവി ലഭിച്ചേക്കും. ആറ് പേർക്ക് കാബിനറ്റ് പജവിയോടെ മന്ത്രിസഭയിൽ ഇടം ലഭിക്കും.
നാരായൺ റാണെ അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍.അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, എല്‍ജെപി. വിമത വിഭാഗം നേതാവ് പശുപതി പരസ്, യുപിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുണ്‍ ഗാന്ധി, രാഹുല്‍ കശ്വാന്‍, സിപി ജോഷി തുടങ്ങിയ നേതാക്കളെല്ലാം ദില്ലിയിലെത്തിയിട്ടുണ്ട്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications