Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുച്ചേരിയില്‍ മന്ത്രിസഭ പിടിക്കാനും ബിജെപി, വകുപ്പുകളാവാതെ മുന്നോട്ടില്ല, രംഗസ്വാമിക്ക് വെല്ലുവിളി

ചെന്നൈ: പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. മന്ത്രിസഭയിലും ആധിപത്യത്തിനാണ് ബിജെപിയുടെ നീക്കം. ദില്ലി വഴിയുള്ള നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. മന്ത്രിസഭാ രൂപീകരണം വൈകിയിരിക്കുകയാണ് പുതുച്ചേരിയില്‍. ഇത് മനപ്പൂര്‍വം വൈകിക്കുന്നതാണ് എന്ന രീതിയില്‍ ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞു. അതേസമയം മുഖ്യമന്ത്രി രംഗസ്വാമി മറ്റ് ഓപ്ഷനുകള്‍ നോക്കിയേക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

പുതുച്ചേരിയില്‍ സംഭവിച്ചത്

പുതുച്ചേരിയില്‍ സംഭവിച്ചത്

പുതുച്ചേരിയില്‍ മെയ് ഏഴിന് രംഗസ്വാമി അധികാരമേറ്റിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണം നടന്നിട്ടില്ല. കൊവിഡ് ബാധിച്ച രംഗസ്വാമി അത് ഭേദമായി മെയ് 23ന് തിരിച്ചെത്തി. എന്നിട്ടും മന്ത്രിസഭ വന്നില്ല. പ്രധാന കാരണം ബിജെപിയുമായുള്ള പ്രശ്‌നം തന്നെയാണ്. കൊവിഡിന്റെ മറവില്‍ മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍ ബിജെപി സഭയ്ക്കുള്ളില്‍ എത്തിച്ചു. അംഗസംഖ്യ ഒമ്പതായി ഉയര്‍ത്തി. ഇതെല്ലാം കൃത്യമായ പ്ലാനിംഗോടെ അമിത് ഷാ നടപ്പാക്കിയതാണ്. പുതുച്ചേരിയുടെ അധികാരം നിയന്ത്രിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

വേണ്ടത് ഈ പദവികള്‍

വേണ്ടത് ഈ പദവികള്‍

ബിജെപിക്ക് ആവശ്യം ഉപമുഖ്യമന്ത്രി പദമാണ്. ഇത് കിട്ടിയാല്‍ രംഗസ്വാമി കടിഞ്ഞാണിട്ട് നിര്‍ത്താന്‍ അവര്‍ക്കാവും. ഇതിനൊപ്പം നിര്‍ണായകമായ ചില മന്ത്രിപദങ്ങളും പുതുച്ചേരിയുടെ അന്തിമ വാക്കായ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അതൊന്നും തരാന്‍ പറ്റില്ലെന്ന് രംഗസ്വാമിയും പറഞ്ഞു. എന്നാല്‍ എന്‍ആര്‍ കോണ്‍ഗ്രസിനേക്കാളും ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് കുറവുള്ളത്. പുതുച്ചേരിയില്‍ ഉപമുഖ്യമന്ത്രി പദം അങ്ങനെ ഉണ്ടാവാറില്ലെന്ന് രംഗസ്വാമി നേരത്തെ സൂചിപ്പിച്ചതാണ്.

പുതുച്ചേരിയില്‍ പ്രശ്‌നങ്ങള്‍

പുതുച്ചേരിയില്‍ പ്രശ്‌നങ്ങള്‍

പ്രധാന പ്രശ്‌നം കൊവിഡ് കേസുകള്‍ പുതുച്ചേരിയില്‍ വര്‍ധിക്കുന്നതാണ്. ആരാകും ആരോഗ്യ മന്ത്രിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏത്രയും പെട്ടെന്ന് മന്ത്രിസഭ ഉണ്ടായില്ലെങ്കില്‍ ഉറപ്പായും കാര്യങ്ങള്‍ കൈവിടും. മൂന്ന് മന്ത്രിസ്ഥാനം വരെ ബിജെപി ആവശ്യപ്പെടുന്നു. അതാണ് രംഗസ്വാമിയെ ചൊടിപ്പിച്ചത്. നേരത്തെ ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ കെ ലക്ഷ്മിനാരായണനെ പ്രോ ടേം സ്പീക്കറായി നിയമിച്ചിരുന്നു. ഇതെല്ലാം എന്‍ആര്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് എന്‍ആര്‍ കോണ്‍ഗ്രസിലെത്തിയ നേതാവാണ് ലക്ഷ്മി നാരായണ്‍.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ബിജെപി നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലക്ഷ്യമിടുന്നുണ്ട്. ഇത് ഏത് നിമിഷവും എന്‍ആര്‍ കോണ്‍ഗ്രസിനെ പിളര്‍ക്കാനുള്ള ശ്രമമായിട്ടാണ് രംഗസ്വാമി കാണുന്നത്. സ്പീക്കറെ ഉപയോഗിച്ച് അയോഗ്യത മാനദണ്ഡം വരെ മറികടക്കാന്‍ ബിജെപി ശ്രമിച്ചേക്കും എന്‍ആര്‍ കോണ്‍ഗ്രസ് കരുതുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി സ്പീക്കറെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് അത്തരമൊരു ആയുധം രംഗസ്വാമി ഒരിക്കലും നല്‍കില്ല.

എന്‍ആര്‍ കോണ്‍ഗ്രസിനും മാര്‍ഗങ്ങള്‍

എന്‍ആര്‍ കോണ്‍ഗ്രസിനും മാര്‍ഗങ്ങള്‍

എന്‍ആര്‍ കോണ്‍ഗ്രസ് ബിജെപിയെ വിശ്വസിക്കാന്‍ തയ്യാറല്ല. കോണ്‍ഗ്രസുമായും ഡിഎംകെയുമായും ഏത് നിമിഷവും അവര്‍ ചേര്‍ന്നേക്കാം. ഡിഎംകെയ്ക്ക് ആറ് സീറ്റുണ്ട്. കോണ്‍ഗ്രസിന് രണ്ടും. ബിജെപിയില്‍ മന്ത്രിപദം ആവശ്യപ്പെടുന്നവരെല്ലാം മുഖ്യമന്ത്രി പദത്തില്‍ കണ്ണുള്ളവരാണ്. ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയത് തന്നെ അത്തരമൊരു ആഗ്രഹം കൊണ്ടാണ്. പക്ഷേ കൂറുമാറ്റത്തില്‍ കഴിവുള്ള ബിജെപി അതിന് മുമ്പ് എന്‍ആര്‍ കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള ശ്രമത്തിലാണ്.

ദക്ഷിണേന്ത്യയില്‍ വേണം

ദക്ഷിണേന്ത്യയില്‍ വേണം

ബിജെപിക്ക് വലിയൊരു ലക്ഷ്യവും പുതുച്ചേരിയിലുണ്ട്. കര്‍ണാടകയ്ക്ക് പുറത്ത് വലിയൊരു മുന്നേറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട്. ദക്ഷിണേന്ത്യ പാര്‍ട്ടിയുടെ വലിയൊരു ടാര്‍ഗറ്റുമാണ്. കേരളവും തമിഴ്‌നാടും ആന്ധ്രപ്രദേശും ചേര്‍ന്ന ഇടമാണ് പുതുച്ചേരി. ഈ മൂന്നിടത്തെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതുച്ചേരിയിലെ മികവ് കൊണ്ടോ ഭരണം കൊണ്ടോ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ പുതുച്ചേരിയിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപിക്ക് അവരുടെ പാര്‍ട്ടിയില്‍ നിന്ന് വളര്‍ന്ന നേതാക്കളില്ലാത്തതും പോരായ്മയാണ്. അതിന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വഭാവമാണ് ഉള്ളത്.

Recommended Video

cmsvideo
    Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+