മോദി സർക്കാർ 2.0: പുനസംഘനയ്ക്ക് മുമ്പ് രാജിവച്ച് കേന്ദ്ര മന്ത്രിമാർ; വമ്പൻ മാറ്റത്തിന് മോദി സർക്കാർ
ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ പുനസംഘടന ഇന്ന് പ്രഖ്യാപിക്കാനിരിക്കെ മണിക്കൂറുകള്‍ക്ക് നിരവധി കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു. ഇനിയും മന്ത്രമാര്‍ പുറത്തേക്ക് പോകുമെന്നാണ് സൂചന. തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വാര്‍ വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ എന്നിവരാണ് ആദ്യം രാജിവച്ചത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോതാരെ കൂടി രാജിവച്ചു.

ദേബശ്രീ ചൗധരി, റാവു സാഹിബ് ധന്‍വേ പാട്ടീല്‍, ഹര്‍ഷ് വര്‍ധന്‍, സദാനന്ദ് ഗൗഡ, അശ്വിനി ചൗബെ, രത്തന്‍ ലാല്‍ കതാരിയ എന്നിവരും മന്ത്രി സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പെ്ാക്രിയാല്‍, കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍ എന്നിവര്‍ ആരോഗ്യപരമായ കാരണങ്ങള്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
അതേസമയം, മന്ത്രിസഭ പുനസംഘടനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട് . രണ്ടാം തവണ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളാണ് മോദി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുമാണ് പുതിയ നീക്കമെന്നാണ് സൂചന.
മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായും പാര്‍ട്ടി നേതൃത്വവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. 28ഓളം പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications