Get Updates
Get notified of breaking news, exclusive insights, and must-see stories!

51 ബലാത്സംഗങ്ങള്‍.... 12 കൊലപാതകങ്ങള്‍, കൊടും കുറ്റവാളി, ഡിആഞ്ചലോ ലോകം വിറപ്പിച്ച സീരിയല്‍ കില്ലര്‍!

കാലിഫോര്‍ണിയ പോലീസ് സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക്: 40 വര്‍ഷത്തോളമായി കാലിഫോര്‍ണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേല്‍വിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. എന്നാല്‍ അയാള്‍ എന്തെല്ലാമാണ് ചെയ്ത് കൂട്ടിയതെന്ന് അറിഞ്ഞാല്‍ അമേരിക്ക വിറച്ചുപോകും അതാലോചിക്കാന്‍ പോലും പലര്‍ക്കും ഭയമാണ്. 1970-80കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലറെയായിരുന്നു പോലീസ് തിരഞ്ഞുകൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് തങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് പോലീസിന് അറിയില്ലായിരുന്നു. സാക്രാമെന്റോയില്‍ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. അതേസമയം വാര്‍ത്ത പുറത്തുവന്നതോടെ കാലിഫോര്‍ണിയ മുഴുവന്‍ കടുത്ത ഭയത്തിലാണ്.

ബലാത്സംഗങ്ങളും കൊലപാതകങ്ങളും

ബലാത്സംഗങ്ങളും കൊലപാതകങ്ങളും

ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ജോസഫ് ജെയിംസ് ഡിആഞ്ചലോ എന്നാണ് മുഴുവന്‍ പേര്. എന്നാല്‍ ഇക്കാര്യം ആര്‍ക്കും ഇയാളുടെ പേരോ രൂപമോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. 51 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. വിയറ്റ്‌നാം യുദ്ധത്തില്‍ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഇവിടെ നിന്നാണ് ക്രൂരമായി ആളുകളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന തരത്തിലേക്ക് ഇയാള്‍ വളര്‍ന്നത്. പോലീസ് ഇയാള്‍ക്ക് വേണ്ടി അക്കാലത്ത് വലിയ രീതിയിലുള്ള തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഡിആഞ്ചലോ പോലീസ് വിഭാഗത്തിനുള്ളില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എഫ്ബിഐ പറയുന്നു.

വീടുകള്‍ തല്ലിത്തകര്‍ത്തു

വീടുകള്‍ തല്ലിത്തകര്‍ത്തു

നിറച്ച തോക്കുമായിട്ടാണ് ഇയാള്‍ രാത്രിയില്‍ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതില്‍ തല്ലിത്തകര്‍ത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രം തനിച്ച് താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാള്‍ ബലാത്സംഗം ചെയ്യുക. വീട്ടില്‍ പുരുഷനുണ്ടെങ്കില്‍ ഇയാളെ തല്ലിചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങള്‍ ഇയാളുടെ പിന്‍വശത്ത് അടുക്കിവെക്കും. ഇത് വീഴുകയാണെങ്കില്‍ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടര്‍ന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടര്‍ന്ന് കൊല്ലുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. അതേസമയം ഇയാള്‍ ബലാത്സംഗം ചെയ്ത് ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇവര്‍ക്ക് പോലീസ് ഇക്കാര്യമറിയിച്ച് കത്തയച്ചിട്ടുണ്ട്.

സാഡിസ്റ്റ്.....

സാഡിസ്റ്റ്.....

ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ച് കഴിഞ്ഞ ശേഷം കൊല്ലുന്നവരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുക്കാറുണ്ട്. 13നും 41നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതില്‍ അധികവും. അതായത് ചെറിയ കുട്ടികളെ പോലും കൊല്ലുന്നതില്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978ല്‍ ബ്രയാന്‍ കാറ്റി മാഗിയോര്‍ ദമ്പതനിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാന്‍ ചാര്‍ലീന്‍ സ്മിത്ത് എന്നിവരെ 1980 കളില്‍ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വര്‍ഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ എഫ്ബിഐക്ക് സാധിച്ചിരിക്കുന്നത്.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

ഡിആഞ്ചലോയുടെ ഡിഎന്‍എ പരിശോധനയാണ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ 120ലധികം കവര്‍ച്ചകളും നടത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന സംഭവങ്ങളുമായി ഇയാളുടെ ഡിഎന്‍എ മാച്ചാവുന്നുണ്ടെന്ന് സാക്രാമെന്‍ഡോ ഷെരീഫ് സ്‌കോട്ട് ജോണ്‍സ് പറഞ്ഞു. നേരത്തെ ഈ കേസില്‍ പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 50000 ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ടെന്നും ഭാര്യയുമായി പിരിഞ്ഞാണ് ഇയാള്‍ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്.

കാലിഫോര്‍ണിയ ഭയന്നുവിറയ്ക്കുന്നു

കാലിഫോര്‍ണിയ ഭയന്നുവിറയ്ക്കുന്നു

ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കാലിഫോര്‍ണിയ ഭയന്നു വിറക്കുകയാണെന്ന് എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് മാര്‍കസ് നസ്റ്റണ്‍ പറഞ്ഞു. തങ്ങള്‍ക്കിടയിലാണ് ഇയാള്‍ ജീവിക്കുന്നതെന്ന് ഇവര്‍ക്ക് ഇത്രയും കാലം മനസിലായിട്ടില്ലായിരുന്നു. പലരും നേരത്തെ സ്വയ രക്ഷക്കയ്ക്കായി തോക്ക് വാങ്ങിയത് ഇയാളെ പേടിച്ചിട്ടാണെന്ന് എഫ്ബിഐ പറയുന്നു. ഇയാളെ നേരത്തെ ഓബോണ്‍ പോലീസ് വിഭാഗം പുറത്താക്കിയതാണെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. ഇയാള്‍ സാന്‍ഫ്രാന്‍സിസ്‌കോ, സാക്രാമെന്‍ഡോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ കുറിച്ച് പോലീസ് കണ്ടെത്തുന്നത്. എന്നാല്‍ സമീപവാസികള്‍ക്ക് ഇയാളെ കുറിച്ച് പറയാന്‍ നല്ലത് മാത്രമേയുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+