കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസിൽ ചേർന്നൂടെ?',നിതിൻ ഗഡ്കരി നൽകിയ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോൺഗ്രസിൽ ചേരാൻ താത്പര്യമില്ലെന്ന് താൻ ചെറുപ്പത്തിൽ സുഹൃത്തിനോട് വ്യക്തമാക്കിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി. തനിക്ക് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഇഷ്ടമല്ലെന്നും കോൺഗ്രസിൽ ചേരുന്നതിനെക്കാൾ കീണറ്റിൽ മുങ്ങുന്നതാണ് നല്ലതെന്നും കോൺഗ്രസുകാരനായ സുഹൃത്തിനോട് താൻ പറഞ്ഞിരുന്നുവെന്നാണ് ഗഡ്കരിയുടെ വാക്കുകൾ.നാഗ്പൂരിലെ വിദ്യാർത്ഥി നേതാവായിരുന്ന കാലത്തെ ഒരു സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

nitin-gadkari

നാഗ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു നിതിൻ ഗഡ്കരി വിദ്യാർത്ഥിയായിരിക്കുമ്പോഴുള്ള കാര്യങ്ങളെ കുറിച്ച് വിവരിച്ചത്. രാഷ്ട്രീയത്തിൽ ഭാവിയുണ്ടെന്നും കോൺഗ്രസിൽ ചേരുന്നോയെന്നുമായിരുന്നു ശ്രീകാന്ത് ജിച്കർ എന്ന കോൺഗ്രസ് നേതാവ് തന്നോട് ചോദിച്ചത്. എന്നാൽ അതിനേക്കാൾ നല്ലത് കിണറ്റിൽ മുങ്ങുന്നതാണെന്നാണ് താൻ മറുപടി നൽകിയതെന്ന് ഗഡ്കരി പറഞ്ഞു.

മനുഷ്യബന്ധമാണ് ബിസിനസ്, സാമൂഹിക പ്രവർത്തനം, രാഷ്ട്രീയം എന്നിവയുടെ ഏറ്റവും വലിയ ശക്തിയെന്നും പരിപാടിയിൽ ഗഡ്കരി പറഞ്ഞു. തോൽക്കുമ്പോഴല്ല ഒരാളുടെ അവസാനമെന്നും മറിച്ച് അവൻ തന്നെ അവസാനിപ്പിക്കുമ്പോഴാണെന്നുമുള്ള മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സണെ വാക്കുകളെ ഉദ്ദരിച്ച് കൊണ്ട് നിതിൻ ഗഡ്കരി പറഞ്ഞു. D

അടുത്തിടെ ബി ജെ പിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. മുൻ പ്രസിഡന്റുമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കീഴ്വഴക്കം മറികടന്ന് കൊണ്ടായിരുന്നു തീരുമാനം. കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മുൻ ഐ പി എസ് ഓഫീസർ ഇഖ്ബാൽ സിംഗ് ലാൽപുരയും ഉൾപ്പെടെ 6 പുതുമുഖങ്ങളെ സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ സമിതിയിൽ നിലനിർത്തുകയും ചെയ്തു.

'ദിലീപിനെ പൂട്ടണം'; ഷോൺ ജോർജിന് കുരുക്ക്, നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്'ദിലീപിനെ പൂട്ടണം'; ഷോൺ ജോർജിന് കുരുക്ക്, നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്

ആർ എസ് എസുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഗഡ്കരിയെ തഴഞ്ഞത് വലിയ ഞെട്ടലായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത്. മോദി-ഷാ കൂട്ടുകെട്ടുമായി അടുത്ത ബന്ധത്തിലല്ല ഗഡ്കരി. നിരന്തരം സർക്കാരിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കേന്ദ്രസർക്കാരിനെതിരായ ഗഡ്കരിയുടെ പരാമർശങ്ങൾ പലപ്പോഴും പ്രതിപക്ഷം ആയുധമാക്കാറുണ്ട്. ഇപ്പോഴത്തെ മാറ്റി നിർത്തലിന് കാരണം ഈ അതൃപ്തികളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആർ എസ് എസ് നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഗഡ്കരിയെ മാറ്റി നിർത്തിയതെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ

English summary
Can't you join Congress; This is what gadkari's answer to his friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X