ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം: ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് വിലക്കേര്‍പ്പെടുത്തി കാനഡ
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് വിലക്കേര്‍പ്പെടുത്തി കാനഡ. ജയശങ്കറും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും തമ്മിലുള്ള സംയുക്ത വാര്‍ത്താസമ്മേളനമാണ് ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറുകളാണ് ഈ വിലക്ക് തുടര്‍ന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ-കാനഡ നയതന്ത്രപ്രശ്‌നങ്ങളും, കാനഡയിലെ ഖലിസ്ഥാനി വിഘടനവാദത്തെ കുറിച്ചുമാണ് സംസാരിച്ചത്. രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതേസമയം ഓസ്‌ട്രേലിയ ടുഡേയെ വിലക്കാനുള്ള തീരുമാനത്തെ ഇന്ത്യ വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കാനഡയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ഓസ്‌ട്രേലിയയിലെ സുപ്രധാന മാധ്യമ സ്ഥാപനമാണ് ഓസ്‌ട്രേലിയ ടുഡേ. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ പ്രചാരം അവര്‍ക്കുണ്ട്. ഈ മാധ്യമത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍, എന്നിവ കാനഡയില്‍ ബ്ലോക് ചെയ്തുവെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതിന് ശേഷമാണ് ഈ നടപടിയുണ്ടായത്. തീര്‍ച്ചയായും ഞങ്ങള്‍ അമ്പരന്ന് പോയി. തീര്‍ത്തും വിചിത്രമായിരുന്നു ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാനഡയുടെ നടപടി ഇരട്ടത്താപ്പാണ്. അവര്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ് പറയാറുള്ളത്. അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്. മാധ്യങ്ങളില്‍ മൂന്ന് കാര്യങ്ങലാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്. കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് ഈ ആരോപണമെന്നും അദ്ദേഹം ഉന്നയിച്ചു.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സുരക്ഷയുടെ കാര്യവും വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. കാനഡ വേണ്ടത്ര സുരക്ഷ നല്‍കുന്നില്ലെന്നാണ് പറഞ്ഞത്. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നുവെന്നും ജെയ്‌സ്വാള്‍ പറഞ്ഞു.
കാനഡ ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് ഇടം നല്‍കുന്ന കാര്യത്തിലുള്ള എതിര്‍പ്പ് വിദേശകാര്യ മന്ത്രി ഓസ്‌ട്രേലിയയില്‍ വെച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്തിനാണ് ഓസ്‌ട്രേലിയ ടുഡേ ചാനല്‍ കാനഡ ബ്ലോക് ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാവുമെന്നും ജെയ്‌സ്വാള്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ വിവരങ്ങളാണ് ഓസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. നേരത്തെ കാനഡയിലെ ബ്രാംപ്ടണില്‍ ഖലിസ്ഥാന്‍വാദികള്‍ ഹിന്ദു ക്ഷേത്രത്തിലെ ഭക്തരെ ആക്രമണിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആശങ്കപ്പെടുത്തുന്ന സംഭവമാണിതെന്ന് ജയശങ്കര്‍ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭവത്തെ അപലപിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ സമീപനമാണിതെന്ന് മോദി പറഞ്ഞു.












Click it and Unblock the Notifications