ഇന്ത്യയുമായി ബന്ധം തുടരാൻ കാനഡ പ്രതിജ്ഞാബദ്ധം'; നിലപാടിൽ അയഞ്ഞ് ജസ്റ്റിൻ ട്രൂഡോ
ഒറ്റാവോ: ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി അടുത്ത ബന്ധം തുടരാൻ കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ട്രൂഡോ പറഞ്ഞു. ഗൗരവപരമായും സൃഷ്ടിപരമായും ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് വളരെ ഗൗരവത്തോടെയാണ് കാനഡ ക സഖ്യകക്ഷികളും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ ശക്തിയുമാണ്.അതുകൊണ്ട് തന്നെ ഇന്ത്യയുമായി ബന്ധം തുടരുന്നതിൽ കാനഡ പ്രതിജ്ഞാബദ്ധമാണ്', പത്രസമ്മേളത്തിൽ ട്രൂഡോ പറഞ്ഞു.

അതേസമയം, നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയിൽ ഈ വിഷയത്തിന്റെ മുഴുവൻ വസ്തുതകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യ കാനഡയുമായി പ്രവർത്തിക്കേണ്ടതുണ്ട്',ട്രൂഡോ പറഞ്ഞു. കനേഡിയൻ മണ്ണിൽ കനേഡിയൻ പൗരനെ ഇന്ത്യൻ സർക്കാരിന്റെ ഏജന്റ് കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ ഇന്ത്യയോട് ഇന്ത്യൻ സർക്കാരിനോട് സംസാരിക്കാൻ അമേരിക്കക്കാർ ഞങ്ങളോടൊപ്പമുണ്ട്. രാജ്യങ്ങളും നിയമവാഴ്ചയെ ബഹുമാനിക്കുന്ന എല്ലാ ജനാധിപത്യ രാജ്യങ്ങളും ഗൗരവമായി കാണേണ്ട കാര്യമാണിത്. ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളുമായും ഉത്തരവാദിത്തതോടെയാണ് ഞങ്ങളുടെ സമീപനം', ട്രൂഡോ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. അതേസമയം ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.ഇതിനു പിന്നാലെ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications