കനേഡിയന്‍ ഗ്യാങ്സ്റ്റര്‍ ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: കാനഡയിലെ ഗ്യാങ്സ്റ്റര്‍ ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 33കാരനായ ലഖ്ബീര്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഗ്രൂപ്പ് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ഭാഗമാണ്. 2021ല്‍ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് നടത്തിയ റോക്കറ്റ് ആക്രമണ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ലഖ്ബീര്‍.
തരണ്‍ തരണില്‍ സര്‍ഹാലി പോലീസ് സ്‌റ്റേഷനില്‍ നടന്ന ആര്‍പിജി ആക്രമണത്തിലും ലാന്‍ഡയ്ക്ക് പങ്കുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. 2022 ഡിസംബറിലായിരുന്നു ഈ ആക്രമണം നടന്നത്. ഇന്ത്യക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

പഞ്ചാബുകാരനായ ലഖ്ബീര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലാണ് താമസം. ഇന്ത്യക്കെതിരെ വിദേശത്തിരുന്ന ഗൂഢാലോചന നടത്തുന്ന തീവ്രവാദികളില്‍ പ്രധാനിയാണ് ഇയാള്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ പഞ്ചാബ് പോലീസ് 48 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
ഇതെല്ലാം ലഖ്ബീര്‍ സിംഗുമായി അടുപ്പു പുലര്‍ത്തുന്ന സ്ഥാപനങ്ങളായിരുന്നു. സെപ്റ്റംബര്‍ 21ന് രണ്ട് അക്രമികള്‍ ഒരു വ്യാപാരിയെ ആക്രമിച്ചിരുന്നു. ഇയാല്‍ക്ക് ലാന്‍ഡാ ഹാരികെ എന്ന് അവകാശപ്പെട്ടയാളില്‍നിന്ന് ഭീഷണി കോള്‍ വന്നിരുന്നു. 15 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. ഇതാണ് നടപടി വേഗത്തിലാവാന്‍ കാരണം.












Click it and Unblock the Notifications