ക്യാന്‍സര്‍ അവബോധ ക്യാമ്പയിനുമായി മാഷ് പ്രൊജക്ട് ഫൗണ്ടേഷന്‍, ജോഷിന്റെ വീഡിയോ വൈറല്‍
ക്യാന്‍സര്‍ അവബോധ ക്യാമ്പയിന്‍-മാഷ് പ്രൊജക്ട് ഫൗണ്ടേഷന്റെയും, ജോഷ് ആപ്പിന്റെയും, ലംഗ് കെയര്‍ ഫൗണ്ടേഷന്റെയും പങ്കാളിത്തത്തില്‍ വിജയകരമായി നടപ്പാക്കിയ വരുന്ന ക്യാമ്പയിനാണ്. ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റി ആശുപത്രി ഇവരോടൊപ്പം ഈ പദ്ധതിയില്‍ പങ്കാളിയാവുന്നുണ്ട്. ലോക അര്‍ബുദ ദിനത്തില്‍ വിവിധ തരം ക്യാന്‍സറുകളെ കുറിച്ചും, അതിനുള്ള ചികിത്സയെ കുറിച്ചും, മുന്‍കരുതലിനെ കുറിച്ചുള്ള അവബോധമാണ് ഈ ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ജോഷ് ഇന്ത്യയില്‍ വേഗത്തില്‍ വളരുന്ന ഹ്രസ്വ വീഡിയോ ആപ്പാണ്. മാഷ് പ്രൊജക്ട് ഫൗണ്ടേഷന്‍, അവാര്‍ഡ് ജേതാക്കളായ സാമൂഹ്യ സംരംഭമാണ്. ലങ് കെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് #ക്യാന്‍സര്‍സെലഡായ് എന്ന ക്യാമ്പയിനാണ് തുടങ്ങിയത്. ഫെബ്രുവരി നാലിനായിരുന്നു ആരംഭം. ടയര്‍ 2, ടയര്‍ 3 വിഭാഗങ്ങളിലെ യുവജനതയെ ക്യാന്‍സറിനെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചുമുള്ള വിവരങ്ങള്‍ അറിയിക്കാനാണ് ഈ ക്യാമ്പയിന്‍.
ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം ആവശ്യമാണെന്ന് ഷോര്‍ട്ട് വീഡിയോയിലൂടെ യുവജനതയിലേക്ക് എത്തിക്കുകയാണ് പ്ലാന്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചാല്‍ ക്യാന്‍സര്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഈ വീഡിയോയിലൂടെ വിവരിക്കും. ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. 1,4000 പേരാണ് ഈ വീഡിയോ കണ്ടത്. 44000 ജോഷ് യൂസര്‍മാര്‍ ഈ വീഡിയോ ലൈക്ക് ചെയ്തു. അര്‍ബുദം ഇന്ത്യയില്‍ വലിയ തോതില്‍ ചികിത്സിച്ച് ഭേദമാക്കുന്നുണ്ട്. അതുകൊണ്ട് ക്യാന്‍സറിന്റെ വളര്‍ച്ചയെ കുറിച്ചും, ചികിത്സയെ കുറിച്ചും, ക്യാന്‍സര്‍ മുക്തമായ ശേഷമുള്ള കരുതലിനെ കുറിച്ചും യുവജനതയുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പലതരത്തിലുള്ള ക്യാന്‍സര്‍ കാരണമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ പല പ്രായത്തിലുമുള്ളവരില്‍ വര്‍ധിച്ച് വരികയാണ്. അതോടൊപ്പം ക്യാന്‍സര്‍ ചികിത്സയിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ലങ് കെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍ രാജീവ് ഖുറാന പറഞ്ഞു. ലങ് കെയറിന്റെയും മാഷിന്റെയും സംയുക്ത പദ്ധതി ജോഷ് പ്ലാറ്റ്‌ഫോമിലൂടെ കൊണ്ടുവരുന്നത് അവബോധം കൊണ്ടുവരാനും, നടപടികളെടുക്കാനും ജനങ്ങളെ പ്രേരിപ്പിക്കുമെന്നും രാജീവ് ഖുറാന പറഞ്ഞു.
മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഈ സഹകരണത്തില്‍ ആവേശത്തിലാണ്. ജോഷുമായി ചേരുന്നത് ചെറുനഗരങ്ങളിലേക്കും ഈ വിവരങ്ങള്‍ എത്താന്‍ സഹായകരമാകും. പലരിലും ഈ വീഡിയോ എത്തിയിട്ടുണ്ട്. അതുകൊണ്ട് ആളുകള്‍ക്ക് രോഗം വന്നാല്‍ ഏത് ഡോക്ടറെ സമീപിക്കണമെന്നും, ഏത് ഉപകരണം ഉപയോഗിക്കണമെന്നും അറിയാന്‍ സാധിച്ചെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ ഹര്‍ഷ് വര്‍ധന്‍ പുരി പറഞ്ഞു.
ജോഷ് ആപ്പിനെ കുറിച്ച്
ഇന്ത്യയില്‍ നിര്‍മിച്ച ആപ്പാണ് ജോ്ഷ്. പ്രധാനമായും ഷോര്‍ട്ട് വീഡിയോകളാണ് ഇതിനുള്ളത്. 2020 ഓഗസ്റ്റിലായിരുന്നു ആപ്പിന്റെ ലോഞ്ച്. ആയിരത്തില്‍ പരം ക്രിയേറ്റര്‍മാര്‍, പത്ത് വന്‍ ്മ്യൂസിക് കമ്പനികള്‍, എന്നിവ ഈ ആപ്പിലുണ്ട്. നൂറ് മില്യണില്‍ പരം ഡൗണ്‍ലോഡ് ഈ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ട്. ഇന്ത്യയിലെ ഹ്രസ്വ വീഡിയോ ആപ്പുകളില്‍ ഏറ്റവും മു്ന്നിട്ട് നില്‍ക്കുന്ന ആപ്പ് കൂടിയാണ് ജോഷ്.
മാഷ് പ്രൊജക്ട് ഫൗണ്ടേഷനെ കുറിച്ച്
മാഷ് പ്രൊജക്ട് ഫൗണ്ടേഷന്‍ സാമൂഹ്യ സംഘടനയാണ്. അവാര്‍ഡുകള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. സാമൂഹിക മാറ്റം കൊണ്ടുവരാന്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കുന്ന സംഘടനയാണിത്. ദേശീയ-അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.
Lung Care Foundation - https://www.linkedin.com/company/lcf-india
Lung Care Foundation Website- http://lcf.org.in/
MASH Project Foundation - https://www.linkedin.com/company/mashproject
Aashish Birgi - Founder MASH - https://www.linkedin.com/in/aashishbeergi
Rajiv Khurana- https://www.linkedin.com/in/rajivkhurana












Click it and Unblock the Notifications