യുവതിയെ ഇടിച്ച് തെറിപ്പിച്ചു, വലിച്ചിഴച്ചത് 4 കിലോമീറ്ററോളം; അഞ്ച് പേര് അറസ്റ്റില്‍
ദില്ലി: 23കാരിക്ക് ദില്ലിയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവരുടെ ഇവര്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടമുണ്ടായത്. യുവതിയെ ഇടിച്ച കാര്‍ നാല് കിലോമീറ്ററോളം ദൂരമാണ് ഇവരുടെ ബൈക്കും ഇടിച്ച് കൊണ്ട് സഞ്ചരിച്ചത്. സുല്‍ത്താന്‍പുരി മുതല്‍ കാഞ്ചവാല വരെ ഈ വാഹനം ഇവരുടെ ബൈക്കും ഇടിച്ച് തെറിപ്പിച്ച് കൊണ്ട് അതിവേഗത്തില്‍ ഓടുകയായിരുന്നു.
യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിലാണ് കാര്‍ കൊണ്ടുപോയി ഇടിച്ചത്. ഞായറാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. രോഹിനി ജില്ലയിലെ കാഞ്ചവാല് പോലീസിന് വൈകീട്ട് മൂന്നരയോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളി വന്നത്.

ഒരു ചാര നിറത്തിലുള്ള ബലേനോ കാറില്‍ കുത്തുബ്ഗാര്ഗിലൂടെ പോകുന്നുണ്ടെന്നും, അതില്‍ ഒരു സ്ത്രീയുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നുണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. കാറിന്റെ രജിസ്ട്രേഷന് നമ്പറും വിളിച്ചയാളാണ് നല്‍കിയത്.
ഇതേ തുടര്‍ന്ന് ചെക് പോയിന്റുകളിലുള്ള പോലീസുകാര്‍ക്ക് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കാര്‍ നിര്‍ത്തി കസ്റ്റഡിയിലെടുത്തത്. വൈകീട്ട് നാല് മണിയോടെ പോലീസില്‍ വീണ്ടും ഒരു ഫോണെത്തി. ഒരു യുവതിയുടെ നഗ്നമായ ശരീരം റോഡില്‍ കിടക്കുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.
ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
വിവരം കിട്ടിയ ഉടനെ പോലീസ് ഇവിടെയെത്തുകയായിരുന്നു. ഫോറന്‍സിക്ക് ടീം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. മംഗോള്പൂരിയിലെ എസ്ജിഎം ആശുപത്രിയിലേക്ക് മൃതദേഹം തുടര്‍ന്ന് അയക്കുകയായിരുന്നു. ഈ കാര്‍ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തി. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ ഇവര്‍ സംഭവിച്ച കാര്യം വെളിപ്പെടുത്തി. സുല്‍ത്താന്‍പുരി പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് ഇവരുടെ വാഹനം യുവതിയുടെ സ്കൂട്ടറുമായി ഇടിച്ചത്. എന്നാല്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നാല് കിലോമീറ്ററോളം ഇവരുടെ മൃതദേഹത്തെ ഇവര്‍ വലിച്ചിഴച്ചു.
അതേസമയം വാഹനം നിര്‍ത്താതെ പോയത് കൊണ്ടാണ് യുവതിയെ വസ്ത്രങ്ങളെ കീറിയത്. ഗുരുതരമായ പരിക്കുകളും ഇവര്‍ക്ക് സംഭവിച്ചു. ഇതാണ് മരണത്തിന് കാരണമായത്. നൈറ്റ് പട്രോളിംഗിനുണ്ടായിരുന്നു സുല്‍ത്താന്‍ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ അപകടത്തില്‍ തകര്‍ന്ന ഒരു സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു. വിവാഹ വേദികളിലും, മറ്റ് ചടങ്ങുകളിലുമായിട്ടായിരുന്നു ഈ യുവതി ജോലി ചെയ്തിരുന്നത്.
പാര്‍ട്ട് ടൈം ജോലിയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പോസീസ് കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. ദില്ലി വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ദില്ലി പോലീസിന് ഇവര്‍ വിശദീകരണം തേടിയിട്ടുണ്ട്. കമ്മീഷന് മുന്നില്‍ ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications