ബ്രേക്കിന് പകരം ആക്സിലേറ്റര്‍, ടോള്‍ പ്ലാസയിലേക്ക് കാര്‍ ഇരച്ചുകയറി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ജയ്പൂര്‍: രാജസ്ഥാനില്‍ ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കാര്‍ ടോള്‍ പാസയിലേക്ക് നിയന്ത്രണം വിട്ട് ഇരച്ച് കയറുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാജസ്ഥാനിലെ കിഷന്ഗഞ്ചിലുള്ള ടോള്‍ പാസയിലാണ് സംഭവം നടന്നത്. അതേസമയം വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ കഷ്ടിച്ചാണ് പലരും രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടി പിടിച്ചതാണ് അതിവേഗത്തില്‍ കാര്‍ ആളുകള്‍ക്കിടയിലേക്ക് കുതിച്ച് കയറാന്‍ കാരണമായതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ വാഹനം ഇടിച്ച് തെറിപ്പിക്കുന്നത് സമീപത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആക്സിലേറ്റര്‍ അബദ്ധത്തില്‍ അമര്ത്തിയതാണെന്നാണ് ഡ്രൈവര്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം ആരും അപകടത്തില്‍ മരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ മനപ്പൂര്‍വം കാര്‍ ഇടിച്ചതാണെന്ന്് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല. എന്നാല്‍ കേസിനെ കുറിച്ചോ ആരാണ് വണ്ടിയോടിച്ചതെന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇത് മനപ്പൂര്‍വം മറച്ചുവെക്കുന്നതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.
വീഡിയോയില്‍ ടോള്‍ പ്ലാസയില്‍ വെച്ച് ആളുകള്‍ കാറിന് ചുറ്റും നില്‍ക്കുന്നത് കാണാം. പിന്നീട് കാര്‍ പിന്നോട്ടെടുക്കുന്നുണ്ട്. തുടര്‍ന്ന് ആളുകള്‍ മുന്നോട്ട് പോകുമ്പോള്‍ അതിവേഗത്തില്‍ ഈ കാര്‍ ഇവര്‍ക്കിടയിലേക്ക് ഓടിയെത്തുകയായിരുന്നു. ഇവരെയെല്ലാം ഇടിച്ചു തെറിപ്പിച്ചാണ് കാര്‍ മുന്നോട്ട് പോയത്. ഇതിനിടെ കാറിന്റെ വാതില്‍ തുറക്കുന്നുമുണ്ട്. ഇത് മനപ്പൂര്‍വം സംഭവിച്ചതാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
#WATCH Rajasthan: A car ran over people after the driver accidentally pressed the accelerator at a toll plaza in Kishangarh. No casualties reported. Police say,' Injured are undergoing treatment at a hospital.' pic.twitter.com/mBeaEbZ4b2
— ANI (@ANI) July 29, 2019
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications