Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി, ജയ് ശ്രീ റാം വിളിച്ച് വീഡിയോ; ഇൻഫ്ലുവൻസർക്കെതിരെ കേസ്

ഷില്ലോങ്: മേഘാലയയിൽ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കടന്ന് ജയ് ശ്രീ റാം വിളിക്കുകയും അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്‌ത സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസെടുത്തു. 1.5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ആകാശ് സാഗർ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മേഘാലയയിലെ ഈസ്‌റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൗലിനോങ്ങിലെ എപ്പിഫാനി ചർച്ചിൽ ആകാശ് പ്രവേശിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്രിസ്ത്യൻ പള്ളിയുടെ പവിത്രതയെ ഹനിക്കുന്ന നടപടികളിൽ ആകാശ് ഏർപ്പെട്ടതായും ജയ് ശ്രീറാം ഉൾപ്പെടെയുള്ള മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും ഇയാൾക്കെതിരെയുള്ള പരാതിയിൽ പറയുന്നു.

akashsagarcasechurch

ഇയാൾ ഒറ്റയ്ക്കല്ല കൃത്യം നടത്തിയത്. കൂടെ രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആകാശും കൂട്ടാളികളും പള്ളിയുടെ അൾത്താരയിൽ കയറി മുദ്രാവാക്യം മുഴക്കുകയും ക്രിസ്ത്യൻ സ്‌തുതിഗീതങ്ങളുടെ വരികൾ മാറ്റിയ ചില പതിപ്പുകൾ ആലപിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഇതിന് പിന്നാലെ ഷില്ലോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ ആകാശിനെതിരെ പരാതി നൽകുകയായിരുന്നു. ലൈതുംക്ര പോലീസ് സ്‌റ്റേഷൻ പോലീസിൽ നൽകിയ പരാതിയിൽ ആകാശ് ഇത് മനപൂർവം ചെയ്‌തതാണ്‌ എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിന്റെ വിശ്വാസത്തെ കളങ്കം ഏൽപ്പിക്കാനുള്ള ശ്രമം മാത്രമല്ല വർഗീയ വിഭജനം സൃഷ്‌ടിക്കാൻ കൂടിയുള്ള ശ്രമമാണ് ഇതെന്ന് പരാതിക്കാരൻ പറയുന്നു.

പരാതിയെത്തുടർന്ന് മേഘാലയ പോലീസ് ആകാശ് സാഗറിനും അനുയായികൾക്കും എതിരെ അതിക്രമിച്ചുകടക്കൽ, പൊതുസൗഹാർദ്ദം തകർക്കൽ, മതവിശ്വാസങ്ങളെ അവഹേളിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്‌റ്റർ ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ വൻ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ആകാശിനെതിരെ ഉയരുന്നുണ്ട്.

അതേസമയം, കേസെടുത്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ആകാശ് സാഗർ തന്നെ നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തെ വിമർശിച്ച ഇയാൾ ജയ് ശ്രീ റാം വിളിച്ചതിനാണോ കേസെന്നും ചോദിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു ഇയാളുടെ പ്രതികരണം.

ഒരു പള്ളിക്കുള്ളിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിന് കുറ്റാരോപിതരായ വ്യക്തികൾക്കെതിരായ ക്രിമിനൽ നടപടികൾ തള്ളിക്കളഞ്ഞ ഒരു പ്രത്യേക കേസിലെ കർണാടക ഹൈക്കോടതി വിധി പരാമർശിച്ചുകൊണ്ടാണ് ആകാശ് സാഗർ തനിക്കെതിരായ ആരോപങ്ങളെ നേരിടുന്നതും തന്റെ പ്രവർത്തികളെ ന്യായീകരിക്കുകയും ചെയ്യുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+