ആദിപുരുഷില്‍ രാമനെയും സീതയെയും മോശക്കാരാക്കി; പ്രഭാസിനും സെയ്ഫ് അലി ഖാനുമെതിരെ കേസ്
മുംബൈ: ആദിപുരുഷ് സിനിമയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച നിരവധി പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ചിത്രത്തിലെ നായകനും ബാഹുബലി താരവുമായ പ്രഭാസ്, സെയ്ഫ് അലി ഖാന്‍, സംവിധായന്‍ ഓം റാവത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുകയാണ്. അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഹിമാന്‍ഷു ശ്രീവാസ്തവ എന്നയാളാണ് പരാതിക്കാരന്‍. നേരത്തെ തന്നെ ചിത്രത്തില്‍ ഹനുമാനെയും രാവണനെയും കാണിച്ചിരിക്കുന്നത് തെറ്റായ രീതിയിലാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. നിയമനടപടികളുണ്ടാവുമെന്ന മുന്നറിയിപ്പും രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടായിരുന്നു.

ശ്രീരാമന്‍, സീത, ഹനുമാന്‍, രാവണന്‍ എന്നിവരെ ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത് വളരെ മോശമായിട്ടാണെന്ന് പരാതിയില്‍ പറയുന്നു. ജോന്‍പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരാതി ഫയലില്‍ സ്വീകരിച്ച്, കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരാതിക്കാരന്റെ മൊഴി ഒക്ടോബര്‍ 27ന് രേഖപ്പെടുത്തും.
അതേസമയം ദില്ലിയിലെ കോടതിയിലും ആദിപുരുഷിന്റെ നിര്‍മാതാക്കള്‍ കേസ് നേരിടുന്നുണ്ട്. സിനിമയുടെ റിലീസും മറ്റ് നടപടികളും നിര്‍ത്തണമെന്നാണ് ഈ പരാതിയില്‍ പറുയുന്നു. അഭിഭാഷകനായ രാജ് ഗൗരവമാണ് പരാതി നല്‍കിയത്.
ഹിന്ദു ദൈവങ്ങള്‍ പറഞ്ഞ് കേള്‍ക്കാത്ത വിധത്തില്‍ മോശമായിട്ടും, തെറ്റായിട്ടും ആണ് ടീസറില്‍ കാണിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ പത്തിനാണ് ഈ ഹര്‍ജി പരിഗണിച്ചത്. നേരത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമനടപടിയെടുക്കുമെന്നായിരുന്നു ഭീഷണി.
ഹിന്ദു ദൈവങ്ങളെ മോശമായി കാണിച്ച സീനുകളാണ് മിശ്ര ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം ചിത്രത്തില്‍ നിന്ന് നീക്കണമെന്നും മിശ്ര മുന്നറിയിപ്പ് നല്‍കി. ആദിപുരുഷിന്റെ ട്രെയിലര്‍ താന്‍ കണ്ടുവെന്നും, അതില്‍ അംഗീകരിക്കാനാവാത്ത മോശപ്പെട്ട സീനുകളുണ്ടെന്നും, ഹനുമാന്‍ ധരിക്കുന്നത് ലെതറാണെന്നും നരോത്തം മിശ്ര പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ആദിപുരുഷിലുണ്ട്. ഓം റാവത്തിന് താന്‍ ഇത്തരം സീനുകള്‍ ഒഴിവാക്കാന്‍ കത്തെഴുതും. മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മിശ്ര പറഞ്ഞു. രാമായണത്തെ ആസ്പദമാക്കിയാണ് ഓം റാവത്ത് ആദിപുരുഷ് പുറത്തിറക്കിയത്.
പ്രഭാസാണ് രാമനായി അഭിനയിക്കുന്നത്. രാവണനായി സെയ്ഫ് അലി ഖാനും, സീതയായി ക്രിതി സനോണും അഭിനയിക്കുന്നു. ചിത്രത്തിലെ വിഎഫ്എക്‌സ് രംഗങ്ങള്‍ക്ക് നേരത്തെ വലിയ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. കാര്‍ട്ടൂണ്‍ പോലെയാണ് ചിത്രത്തിലെ വിഷ്വലുകള്‍ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ത്രീഡിയില്‍ ഇത് മനോഹരമായിരിക്കുമെന്ന് ഓം റാവത്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications