Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ പ്രചാരണത്തില്‍ കുടുങ്ങി ബിജെപി; പിന്നാലെ നിയമനടപടികള്‍; അമിത്ഷാക്ക് കത്ത്

കൊല്‍ക്കത്ത: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം 13387 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 437 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്.

Recommended Video

cmsvideo
    Case Against Bengal BJP MP After Panic Over Suspected Virus | Oneindia Malayalam

    ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവ് അനുവദിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒപ്പം കൊറോണയെ സംബന്ധിച്ചോ പരിഭ്രാന്തി പരത്തുന്നതോ ആയ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ പെട്ട് കുടുക്കിലായിരിക്കുകയാണ് ബിജെപി എംപിമാര്‍. പശ്ചിമ ബംഗാളിലാണ് സംഭവം.

    വ്യാജ വാര്‍ത്ത

    വ്യാജ വാര്‍ത്ത

    പശ്ചിമ ബംഗാളിലെ ബംഗൂര ജില്ലയില്‍ ബിജെപി എംപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. സുഭാഷ് സര്‍ക്കാരിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

     വീട്ടു തടങ്കലില്‍

    വീട്ടു തടങ്കലില്‍

    സുഭാഷ് സര്‍ക്കാരിനെ കൂടാതെ മറ്റൊരു ബിജെപി എംപിയും പശ്ചിമ ബംഗാളില്‍ വെട്ടിലായിരിക്കുകയാണ്. അലിപൂര്‍ദുര്‍സിലെ ജോണ്‍ ബര്‍ളയാണ് വെട്ടിലായത്.പിന്നാലെ അദ്ദേഹം ഭരണകൂടം തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചിരിക്കുകയാണ്.

    നിയമനടപടി

    നിയമനടപടി

    കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി പറഞ്ഞിരുന്നു. പിന്നാലെയാണ് സുഭാഷ് സര്‍ക്കാരിനെതിരെയുള്ള പൊലീസ് നടപടി. ഡിഎംഎയുടെ സെഷന്‍ 54 പ്രകാരവും സര്‍ക്കാരിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ പീനല്‍ കോഡിലെ 188 പ്രകാരം 505(1)(യ) പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

    സുഭാഷ് സര്‍ക്കാര്‍

    സുഭാഷ് സര്‍ക്കാര്‍

    കേസെടുത്തതിന് പിന്നാലെ സുഭാഷ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.' രണ്ട് മൃതശരീരങ്ങള്‍ രഹസ്യമായി അടക്കം ചെയ്തതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ഭാഗ്യവശാല്‍ രണ്ടേ പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ മൃതശരീരം അടക്കം ചെയ്യുന്നതില്‍ രഹസ്യസ്വഭാവം സ്വീകരിച്ചത് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. എന്നായിരുന്നു താന്‍ പറഞ്ഞതെന്നായിരുന്നു സുഭാഷ് സര്‍ക്കാരിന്റെ വാദം. ഏപ്രില്‍ 13 നാണ് സര്‍ക്കാര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.പിന്നാലെ ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഉയര്‍ത്തിയിരുന്നു.

     ജോണ്‍ ബര്‍ള

    ജോണ്‍ ബര്‍ള

    എന്നാല്‍ ഏപ്രില്‍ 15 നായിരുന്നു ജോണ്‍ ബര്‍ള അമിത്ഷാക്ക് കത്തെഴുതിയത്. തന്നെ ഭരണകൂടം തടവില്‍ വെച്ചിരിക്കുകയാണെന്നും താന്‍ പുറത്ത് പോകുന്നില്ലയെന്ന് ഉറപ്പ് വരുത്താന്‍ 40 പൊലീസുകാരെയും കാവല്‍ നിര്‍ത്തിയിരിക്കുകയാണെന്ന് ക്തതില്‍ പരാമര്‍ശിക്കുന്നു. ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അവസരം ഒരുക്കി കൊടുക്കുകയാണെന്നും ബിജെപി എംപി ആരോപിച്ചു. താന്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യാനെത്തിയപ്പോഴാണ് അവര്‍ സാധനങ്ങള്‍ പിടിച്ചെടുക്കുകയും വീട്ടിലേക്ക് കൊണ്ട് വരികയുമാണെന്ന് എംപി പറഞ്ഞു.

    തൃണമൂല്‍ കോണ്‍ഗ്രസ്

    തൃണമൂല്‍ കോണ്‍ഗ്രസ്

    അതേസമയം വിഷയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന ഭക്ഷ്യ മന്ത്രിയുമായ ജ്യോതി പ്രിയ മല്ലിക് രംഗത്തെത്തിയിരുന്നു. കൊറോണയെ നേരിടാന്‍ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്ന സമയത്ത് ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+