സ്വയം പ്രഖ്യാപിത ആൾവൈദം നിത്യാനന്ദയ്ക്കെതിരെ കേസ്, കുട്ടികളെ തട്ടിക്കൊണ്ടുപോയ 2 ശിഷ്യകൾ അറസ്റ്റിൽ
അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമം നടത്താന്‍ സംഭാവന ശേഖരിക്കാന്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയെന്നാരോപിച്ചാണ് കേസ്. നിത്യാനന്ദയുടെ ശിഷ്യകളായ സാധ്വി പ്രാണ്‍ പ്രിയാനന്ദയെയും പ്രിയതത്വ റിദ്ദി ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോയ കുട്ടികളെ ഫ്ലാറ്റില്‍ താമസിപ്പിക്കുകയും ആശ്രമത്തിലേക്ക് സംഭാവന സ്വരൂപിക്കാന്‍ ബാലവേല ചെയ്യിപ്പിച്ചതായും പൊലീസ് പറയുന്നു.
ഫ്ലാറ്റില്‍ നിന്നും യോഗിനി സര്‍വജ്ഞപീഠം ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. സാധ്വി പ്രാണ്‍ പ്രിയാനന്ദയും പ്രിയതത്വ റിദ്ദി ഖാനുമാണ് ആശ്രമം കൈകാര്യം ചെയ്യുന്നത്. 9ഉം 10ഉം പ്രായമുള്ള കുട്ടികള്‍ തങ്ങളെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിക്കുകയും ബാലവേല ചെയ്യിപ്പിച്ചുവെന്നും നഗരത്തിലെ ഒരു ഫ്ലാറ്റില്‍ 10 ദിവസത്തില്‍ കൂടുതല്‍ അനധികൃതമായി താമസിപ്പിച്ചുവെന്നും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഈ രണ്ട് ശിഷ്യകള്‍ക്കെതിരെയും കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളും നേരത്തെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി അഹമ്മദാബാദ് റൂറല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് കെ ടി കാമരിയ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 365 (അന്യായമായി തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെക്കല്‍), 344 (പത്തോ അതിലധികമോ ദിവസം അന്യായ തടങ്കല്‍), 323 (ശാരീരിക ഉപദ്രവം), 504 (പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കല്‍), 502 (അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതോടൊപ്പം 1986 ലെ ബാലവേല നിരോധന നിയന്ത്രണ നിയമത്തിലെ 14-ാം വകുപ്പ് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് മാതാപിതാക്കളെ കണ്ടെത്താനാണ് ശ്രമം.. തടങ്കലിലാക്കിയ തങ്ങളെ മതപരമായ ആചാരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകുകയും ഉപദ്രവിക്കുകയും ചെയ്തതായി രക്ഷപ്പെടുത്തിയ കുട്ടികള്‍ പോലീസിനോട് പറഞ്ഞു. അനുയായികളില്‍ നിന്ന് സംഭാവന ശേഖരിക്കുന്നതിന് വിവിധ ആരാധന സാമഗ്രികള്‍ അപ്ലോഡ് ചെയ്ത് ഷെയര്‍ ചെയ്യാനും ഇവരെ നിര്‍ബന്ധിച്ചതായി ഡിവൈഎസ്പി പറഞ്ഞു.
നേരത്തെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആശ്രമ ഭരണകൂടം തങ്ങളുടെ കുട്ടികളെ കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറിയതായും കാമരിയ പറഞ്ഞു. തന്റെ പെണ്മക്കളെ രണ്ടാഴ്ചയിലേറെയായി തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപിച്ച് അവരുടെ പിതാവ് ജനാര്‍ദ്ദന ശര്‍മ്മ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്ന് ആശ്രമം അധികൃതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തന്റെ പ്രായപൂര്‍ത്തിയായ പെണ്മക്കളായ ലോപമുദ്ര ശര്‍മ (21), നന്ദിത ശര്‍മ (18) എന്നിവരെ കോടതിയില്‍ ഹാജരാക്കാന്‍ ജനാര്‍ദ്ദന ശര്‍മ അധികൃതരോട് നിര്‍ദേശം തേടി. ഇവരെ കാണാന്‍ സര്‍വ്വജ്ഞ പീഠം അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ശര്‍മ ആരോപിച്ചു. ആശ്രമത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും ആവശ്യമുള്ളപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നും നന്ദിത വീഡിയോ സന്ദേശം വഴി പോലീസിനെ അറിയിച്ചിട്ടും ഇവരെ കാണ്മാനില്ലെന്ന് കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications