Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യത്തെ രക്ഷിക്കണം.... മോദിയെ കണ്ടം വഴി ഓടിക്കണം..... പക്ഷേ പണമില്ല!! പിരിവിനിറങ്ങി കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ പണപ്പിരിവ്

ദില്ലി: 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ തകര്‍ന്ന് തരിപ്പണമായി പോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന് ശേഷം അവര്‍ക്കൊരു തിരിച്ചുവരവുണ്ടായോ എന്ന് ചോദിച്ചാല്‍ രണ്ട് അഭിപ്രായമുണ്ടാകും. ബിജെപി വിരുദ്ധര്‍ പറയും കോണ്‍ഗ്രസ് ശക്തിപ്പെട്ടിട്ടുണ്ടെന്ന്. എന്നാല്‍ ബിജെപിയോട് ചോദിച്ചാല്‍ അവര്‍ക്ക് ചിരിയായിരിക്കും മറുപടിയായി ഉണ്ടാവുക. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയത് വലിയൊരു ആത്മവിശ്വാസം അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതോടൊപ്പം രാഹുല്‍ ഗാന്ധി വലിയൊരു നേതാവായി ഉയര്‍ന്ന് വരികയും ചെയ്തു. എന്നാല്‍ സുപ്രധാനമായ കാര്യം അവരുടെ കൈയ്യിലില്ല. അത് പണമാണ്. കോണ്‍ഗ്രസ് പാപ്പരായി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ശശി തരൂര്‍ ഇക്കാര്യം ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി നേരിട്ട് തന്നെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പണം നല്‍കി സഹായിക്കണമെന്ന്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇത്രയും ഗതികെട്ട അവസ്ഥ കോണ്‍ഗ്രസിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്. ബിജെപിയുടെ നാലിലൊന്ന് ശതമാനം മാത്രമേ അവരുടെ കൈയ്യിലുള്ളൂ.

ഏറ്റവും വലിയ പാര്‍ട്ടി

ഏറ്റവും വലിയ പാര്‍ട്ടി

രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയും ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയും കോണ്‍ഗ്രസാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്വാതന്ത്ര്യത്തിന് ശേഷം ഭൂരിഭാഗം സമയവും രാജ്യം ഭരിച്ചിരുന്നത് അവര്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. കോണ്‍ഗ്രസിനെ കോര്‍പ്പറേറ്റുകള്‍ കൈവിട്ടിരിക്കുകയാണ്. പലസ്ഥലത്തും പ്രചാരണത്തിന് പോലും കോണ്‍ഗ്രസിന് പണമില്ല. ഈ രീതിയില്‍ മോദിയെ തോല്‍പ്പിക്കുക എന്ന് പറയുന്നത് തന്നെ അസംബന്ധമാണ്. പണില്ലാത്തെ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

ജനാധിപത്യം സംരക്ഷിക്കണം

ജനാധിപത്യം സംരക്ഷിക്കണം

പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് ഫണ്ട് നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് നിങ്ങളുടെ പിന്തുണയും സഹായവും ആവശ്യമുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് ചെറിയ സംഭാവനകള്‍ നല്‍കി സഹായിക്കൂ എന്നാണ് പാര്‍ട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയുടെ സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണെന്ന് ഔദ്യോഗികമായി വ്യക്തമായിരിക്കുകയാണ്. അതേസമയം മറ്റ് പ്രാദേശിക കക്ഷികളുടെ ഫണ്ടിന്റെ അത്ര പോലും കോണ്‍ഗ്രസിനില്ലെന്നും സൂചനയുണ്ട്.

തരൂരിന്റെ ട്വീറ്റ്

തരൂരിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശി തരൂരും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം തുറന്ന് പറയുന്നതിലൂടെ നാണക്കേടൊന്നും തോന്നേണ്ടില്ലെന്ന് തരൂര്‍ പറഞ്ഞിരുന്നു. ബിജെപിയുടെ പണാധിപത്യത്തെ നേരിടാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. അതിനായി കോണ്‍ഗ്രസിന് ഫണ്ടുകള്‍ നല്‍കി സഹായിക്കണമെന്നും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ഈ ട്വീറ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

കോര്‍പ്പറേറ്റുകള്‍ക്ക് വിശ്വാസമില്ല

കോര്‍പ്പറേറ്റുകള്‍ക്ക് വിശ്വാസമില്ല

കോര്‍പ്പറേറ്റുകള്‍ വിശ്വാസമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്നത് വഴി പാര്‍ട്ടിക്കുള്ള ഫണ്ടുകള്‍ കോര്‍പ്പറേറ്റുകള്‍ നിര്‍ത്തുകയായിരുന്നു. പ്രത്യേകിച്ച് ഒരുകാര്യവുമില്ലാതെ കോണ്‍ഗ്രസിന് എന്തിനാണ് പണം നല്‍കുന്നതെന്നാണ് കമ്പനികളുടെ ചോദ്യം. നിലവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ അധികാരത്തിലുള്ളത്. ഇതും വലിയ തിരിച്ചടിക്ക് കാരണമായി. അതേസമയം കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടയുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

കോടികളുടെ വരുമാനം

കോടികളുടെ വരുമാനം

ഭരണപക്ഷ പാര്‍ട്ടിയെന്ന രീതിയില്‍ കോടികളുടെ വരുമാനമാണ് ബിജെപിക്ക് ലഭിക്കുന്നത്. 1034 കോടിയാണ് അവരുടെ വരുമാനം. ഇന്ത്യയിലെ ഏറ്റവും സമ്പാദ്യമുള്ള പാര്‍ട്ടിയും അവരാണ്. അതേസമയം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 225.36 കോടിയായിരുന്നു കോണ്‍ഗ്രസിന്റെ വരുമാനം. ഇവര്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച കണക്കിലാണ് ഇത് പറയുന്നത്. എന്നാല്‍ വരുമാനത്തേക്കാള്‍ 100 കോടി രൂപ പാര്‍ട്ടി കൂടുതലായി ചെലവാക്കിയിട്ടുണ്ട് ആ വര്‍ഷം. ഇത് വമ്പന്‍ തിരിച്ചടിയായിരുന്നു. ഇതിന് ശേഷം പാര്‍ട്ടിക്ക് തിരിച്ചുവരവ് ഉണ്ടായിട്ടില്ല.

എഎപിയുടെ വഴിയേ.....

എഎപിയുടെ വഴിയേ.....

കോണ്‍ഗ്രസ് ഫണ്ട് രൂപീകരിക്കുന്നതിനായി ആംആദ്മി പാര്‍ട്ടിയുടെ വഴി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഎപി ഓണ്‍ലൈന്‍ വഴി ഫണ്ടുകള്‍ സ്വരൂപിച്ചാണ് മികച്ച രീതിയിലേക്ക് വളര്‍ന്നത്. ഈ രീതി അവര്‍ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസും നടപ്പാക്കുന്നത്. ഇതിന് പുറമേ ബൂത്തുതലത്തിലുള്ള നേതാക്കള്‍ അടക്കമുള്ളവരോട് പിരിവിനായി ഇറങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് ആവശ്യമായ ഫണ്ടുകള്‍ സ്വരൂപിച്ച് തരാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+