കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യൻ സൈനികൻ;പാകിസ്‌താന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ കരസേനാ ജവാന്‍ ശാന്തിമയ് റാണ അറസ്റ്റില്‍.ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക് യുവതികള്‍ ഇയാളെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. 1923 ലെ അതീവ രഹസ്യ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.പശ്ചിമ ബംഗാളിലെ ബാഗുണ്ട ജില്ലക്കാരനാണ് ശാന്തിമയ് റാണ. ജയ്പൂരിലെ ആര്‍ട്ടറി യൂണിറ്റിലായിരുന്നു ശാന്തിമയ് റാണ ജോലി ചെയ്തിരുന്നത്. പാകിസ്‌താൻ ഏജന്റുമാരായ ഗുര്‍നൗര്‍കൗര്‍ എന്ന അങ്കിതയും നിഷയും ഇയാളെ സോഷ്യല്‍ മീഡിയ വഴിയാണ് ബന്ധപ്പെട്ടിരുന്നത്.

രാജസ്ഥാന്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. റാണയുമായി അടുത്ത ഇവര്‍ ഇയാളുടെ നമ്പര്‍ വാങ്ങി വാട്‌സ്ആപ്പില്‍ സംസാരിക്കാറുണ്ടായിരുന്നതായി ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. ആദ്യം സൈനികന്‍റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാളില്‍ നിന്ന് ഇരുവരും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ പ്രതിഫലമായ കുറച്ച് പണവും റാണയുടെ അക്കൗണ്ടിലേക്ക് ഇവര്‍ ട്രാന്‍സ്ഫര്‍ ചെയ്‌തിരിന്നു. വാട്‌സ്ആപ്പ് ചാറ്റിലൂടെയും വീഡിയോയിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ഏറെ നാളായി ഇവരുമായി സംസാരിക്കാറുണ്ടായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു.

honey trap

ഷാജഹാന്‍പൂര്‍ സ്വദേശിയാണെന്നാണ് ഒരു യുവതി റാണയെ വിശ്വസിപ്പിച്ചിരുന്നത്. അവിടെ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ ജോലി ചെയ്തിരുന്നതായി യുവതി റാണയോട് പറഞ്ഞു. നിഷ എന്നാണ് മറ്റൊരു സ്ത്രീ തന്റെ പേര് റാണയോട് പറഞ്ഞത്. ഇവര്‍ മിലിട്ടറി നഴ്‌സിംഗ് സര്‍വീസിലാണ് ജോലി ചെയ്യുന്നതെന്നും റാണയെ വിശ്വസിപ്പിക്കുകയായിരുന്നു. റാണയില്‍ നിന്ന് രഹസ്യ രേഖകളും ഫോട്ടോഗ്രാഫുകളും വീഡീയോകളും യുവതികള്‍ ആവശ്യപ്പെട്ടു. യുവതികളുടെ ഹണീട്രാപ്പില്‍ കുടുങ്ങിയ ഇയാള്‍ വിവരങ്ങള്‍ എല്ലാം ഇവര്‍ക്ക് കൈമാറുകയായിരുന്നു. 2018 മാര്‍ച്ച് മുതലാണ് റാണ ഇന്ത്യൻ് ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് തുടങ്ങിയത്.

'എന്റെ പണം ചോദിച്ചപ്പോള്‍ പട്ടിയുടെ വില',കരുവന്നൂരില്‍ ഇട്ടത് 30 ലക്ഷം..ഭാര്യ മരിച്ചത് പണമില്ലാതെ'എന്റെ പണം ചോദിച്ചപ്പോള്‍ പട്ടിയുടെ വില',കരുവന്നൂരില്‍ ഇട്ടത് 30 ലക്ഷം..ഭാര്യ മരിച്ചത് പണമില്ലാതെ

ഹണിട്രാപ്പില്‍ കുരിങ്ങി ചാര പ്രവര്‍ത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനെയും അടുത്തിടെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. ഉത്തര്‍പ്രദേശ് കാന്‍പൂര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മയാണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ദേവേന്ദ്ര ശര്‍മയെ ഹണി ട്രാപ്പില്‍ കുടുക്കിയത്. ചാറ്റിങ്ങിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങള്‍, സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ ശര്‍മ്മയില്‍ നിന്ന് അന്വേഷിച്ചറിയാന്‍ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചിരുന്നു.

സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു

Recommended Video

cmsvideo
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാതെ സമർപ്പിച്ച കുറ്റപത്രം പതിവെന്താണ് എന്ന് ബൈജു കൊട്ടാരക്കര

English summary
Caught in a honeytrap an Indian Army personnel leaked information to Pakistani women agents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X