കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിപ്ലവം അറിഞ്ഞില്ല, വികസനവും മറന്നു, ജനങ്ങള്‍ കമ്മ്യൂണിസത്തെ തള്ളി

2015ല്‍ ത്രിപുരയില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചത് മണിക്ക് സര്‍ക്കാരിന്റെ മിടുക്ക് കൊണ്ടായിരുന്നു

Google Oneindia Malayalam News

അഗര്‍ത്തല: ഇന്ത്യയില്‍ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരുത്തരമേ രണ്ടുദിവസം മുന്‍പ് വരെ ഉണ്ടായിരുന്നുള്ളൂ. മണിക്ക് സര്‍ക്കാര്‍ അതായിരുന്നു കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും പറഞ്ഞിരുന്ന പേര്. ഇന്ന് പക്ഷേ അദ്ദേഹം പരാജയപ്പെട്ടവനാണ്. സ്വന്തം പാര്‍ട്ടിയെ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചിരുന്ന മണിക്ക് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.

തോല്‍വിയുടെ കാരണം സിപിഎം ഇപ്പോഴും ചികഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചുവപ്പുകോട്ടയുടെ കിരീടം ചൂടിയ രാജാവായിരുന്ന മണിക്ക് സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വന്ന പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. ഒന്നല്ല ഒരുപാട് കാര്യങ്ങളിലാണ് അദ്ദേഹം അറിയാതെ തന്നെ പരാജയമായിരിക്കുന്നത്.

അഫ്‌സ്പ യുഗം

അഫ്‌സ്പ യുഗം

ത്രിപുര സൈന്യത്തിന്റെ കിരാത നിയമത്തിന് കീഴിലുള്ളപ്പോഴാണ് മണിക്ക് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലെത്തുന്നത്. അന്ന് പുതിയ നൂറ്റാണ്ടിലേക്ക് നമ്മള്‍ കടന്നിട്ടില്ല. അന്ന് ഇന്ത്യയില്‍ ഏറ്റവും രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാവുന്ന സംസ്ഥാനമായിരുന്നു ത്രിപുര.

സമാധാനശ്രമം

സമാധാനശ്രമം

മണിക്ക് സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനശ്രമങ്ങള്‍ ആദ്യം ഫലിച്ചത് ത്രിപുരയിലാണെന്നതാണ്. ഇത് മണിക്ക് സര്‍ക്കാരിന്റെ മിടുക്ക് തന്നെയായിരുന്നു. ബംഗാളി സംസാരിക്കുന്ന ജനവിഭാഗത്തെ ത്രിപുരയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തെ സമവായ ശ്രമങ്ങള്‍ കൊണ്ട് മറികടക്കുകയായിരുന്നു സര്‍ക്കാര്‍.

ബംഗാളികള്‍

ബംഗാളികള്‍

സംസ്ഥാനത്തെ ജനസംഖ്യയുടെ 70 ശതമാനം ബംഗാളികളായിരുന്നു. ബാക്കിയുള്ളത് ഇവിടത്തെ ആദിവാസികളായിരുന്നു. സമാധാനം, സുരക്ഷ, സ്ഥിരത ഇതായിരുന്നു ത്രിപുരയിലെ ജനങ്ങള്‍ക്ക് അക്കാലത്ത് പ്രധാനമായും വേണ്ടിയിരുന്നത്. ഇതെല്ലാം കൃത്യമായി ഉറപ്പാക്കുന്നതില്‍ വിജയിച്ചത് മണിക്ക് സര്‍ക്കാരിന്റെ ജനപ്രീതി ഉയര്‍ത്താന്‍ കാരണമായി

നിര്‍ണായകമായ വര്‍ഷം

നിര്‍ണായകമായ വര്‍ഷം

2015ല്‍ ത്രിപുരയില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചത് മണിക്ക് സര്‍ക്കാരിന്റെ മിടുക്ക് കൊണ്ടായിരുന്നു. അതിലുപരി ലളിത ജീവിതമാണ് തന്നെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് കാരണമെന്ന് മണിക്ക് സര്‍ക്കാര്‍ തെറ്റിദ്ധരിക്കുന്നതിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇതാണ് ഇപ്പോഴത്തെ തിരിച്ചടിയിലേക്ക് നയിച്ചത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ജനങ്ങളുടെ വിദ്യാഭ്യാസവും ഭക്ഷ്യസുരക്ഷയുമായിരുന്നു. വിദ്യാഭ്യാസ മേഖല ത്രിപുരയില്‍ വളരെ മുന്നിലായിരുന്നു. ദേശീയ ഗ്രാമീണ തൊഴില്‍ സുരക്ഷ പദ്ധതിയില്‍ കുതിപ്പുണ്ടാക്കാനും ത്രിപുരയ്ക്ക് സാധിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടമായിരുന്നു.

പിഴച്ചതെവിടെ

പിഴച്ചതെവിടെ

മണിക്ക്് സര്‍ക്കാരിന്റെ ലളിത ജീവിതമാണ് അദ്ദേഹത്തെ ഇപ്പോഴത്തെ വിലയ തോല്‍വിയിലേക്ക് നയിച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് ആവശ്യം വികസനം, ജോലി, സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ എന്നിവയായിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും അദ്ദേഹത്തിന് മനസിലായില്ല. സ്മാര്‍ട്ട് ഫോണ്‍ കൂടി കൈവശമില്ലാത്ത മുഖ്യമന്ത്രി രാജ്യത്തിന്റെയും ലോകത്തിന്റെ കുതിപ്പിന്റെ ശക്തി കൃത്യമായി മനസ്സിലാക്കാനായില്ല.

പണത്തിന്റെ ഒഴുക്ക്

പണത്തിന്റെ ഒഴുക്ക്

ബിജെപിയുടെ പ്രചാരണമാണ് ത്രിപുരയില്‍ ശരിക്കും ക്ലിക്കായത്. ബീഹാറില്‍ പണ്ട് നിതീഷ് കുമാര്‍ വികസന അജണ്ട ഉപയോഗിച്ച് ലാലുപ്രസാദ് യാദവിനെ പരാജയപ്പെടുത്തിയ പോലെയാണ് ബിജെപി ഇപ്പോള്‍ മണിക്ക് സര്‍ക്കാരിനെ വീഴ്ത്തിയിരിക്കുന്നത്. അതിനായി പണത്തിന്റെ ഒഴുക്കും നന്നായുണ്ടായിരുന്നു.

കമ്മ്യൂണിസം മടുത്തു

കമ്മ്യൂണിസം മടുത്തു

മുഖ്യമന്ത്രിയുടെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് രീതികളെ ജനങ്ങള്‍ക്ക് തീര്‍ത്തും മടുത്തു കഴിഞ്ഞിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം വേണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ത്രിപുരയില്‍ നല്ലൊരു വ്യവസായ മേഖല ഇല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് സംസ്ഥാനം വിട്ട് നല്ല ജോലി തേടി പോവേണ്ട അവസ്ഥയായിരുന്നു.

ശമ്പളക്കമ്മീഷന്‍

ശമ്പളക്കമ്മീഷന്‍

ത്രിപുരയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴും നാലാം ശമ്പളക്കമ്മീഷന്‍ പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏഴാം ശമ്പളക്കമ്മീഷനിലേക്ക് മുന്നേറി കഴിഞ്ഞു. സത്യം പറഞ്ഞാല്‍ മണിക്ക് സര്‍്ക്കാര്‍ ത്രിപുരയ്ക്ക് പുറത്തുള്ള ലോകം മനസിലാക്കിയിട്ടില്ലെന്ന് സാരം.

ഇന്റര്‍നെറ്റ് ഗേറ്റ് വേ

ഇന്റര്‍നെറ്റ് ഗേറ്റ് വേ

2016ല്‍ അഗര്‍ത്തല രാജ്യത്തെ മൂന്നാമത്തെ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ഗേറ്റ് വേയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷമായിരുന്ന ഈ നേട്ടം. എന്നാല്‍ ഇത് മുതലെടുക്കാന്‍ രാജ്യത്ത് ഐടി പാര്‍ക്കുകളില്ലായിരുന്നു. സ്വകാര്യ നിക്ഷേപം പേരിന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വാട്‌സാപ്പ് തലമുറ

വാട്‌സാപ്പ് തലമുറ

സോവിയറ്റ് യൂണിയന്‍ മോഡല്‍ ഭരണം ഒരിക്കലും ശരിയല്ലെന്ന് തിരിച്ചറിയാന്‍ മണിക്ക് സര്‍ക്കാര്‍ വൈകിപോയിരുന്നു. വാട്‌സാപ്പ് തലമുറയും അദ്ദേഹത്തിന്റെ സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നു. ഈ പോരായ്മയിലാണ് ബിജെപി പിടിച്ച് കയറിയത്. ഡിജിറ്റല്‍ ബസ് നഷ്ടപ്പെട്ട യാത്രക്കാരന്റെ അവസ്ഥയാണ് സമാനമാണ് മണിക്ക് സര്‍ക്കാരിന്റെ അവസ്ഥ.

ആ വെള്ളം ബിജെപി വാങ്ങി വച്ചാല്‍ മതി! കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കില്ല... എന്തുകൊണ്ട്?ആ വെള്ളം ബിജെപി വാങ്ങി വച്ചാല്‍ മതി! കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കില്ല... എന്തുകൊണ്ട്?

പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?

തൃപുരയിൽ ഇടതുപക്ഷത്തിന് ലഭിച്ചത് 45.6 ശതമാനം വോട്ട്; പക്ഷേ... ബിജെപി ജയിച്ചത് ദേശാഭിമാനി അറിഞ്ഞില്ല?തൃപുരയിൽ ഇടതുപക്ഷത്തിന് ലഭിച്ചത് 45.6 ശതമാനം വോട്ട്; പക്ഷേ... ബിജെപി ജയിച്ചത് ദേശാഭിമാനി അറിഞ്ഞില്ല?

English summary
caught in a time warp manik sarkar missed several wake up calls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X