കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി, അവകാശവാദവുമായി കെജ്രിവാള്‍, അധികാര ലഹരിയെന്ന് ഹസാരെ

Google Oneindia Malayalam News

ദില്ലി: സിബിഐ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന വാദവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിബിഐക്ക് എഎപിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയം പാടില്ല.

ഇനി അന്വേഷണം വേണ്ടത് ബിജെപി ഞങ്ങളുടെ എംഎല്‍എമാരെ ഇരുപത് കോടി നല്‍കി വാങ്ങാന്‍ ശ്രമിച്ച കാര്യത്തിലാണ്. ഈ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ പേടിച്ചോടിയിട്ടില്ല. ബിജെപിയും അത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെജ്രിവാള്‍ പറഞ്ഞു.

ബിജെപി പറയുന്നത് മദ്യ നയത്തില്‍ അഴിമതിയുണ്ടെന്നാണ്. എന്നാല്‍ സിബിഐ പറയുന്നു യാതൊരു അഴിമതിയും ഇല്ലെന്ന്. പൊതുജനം ബിജെപി പറയുന്നത് കേള്‍ക്കുന്നില്ല. ഇതൊക്കെ രാഷ്ട്രീയത്തില്‍ സാധാരണമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

1

സിബിഐ നേരത്തെ മനീഷ് സിസോദിയയുടെ ലോക്കര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ യാതൊന്നും കണ്ടെത്തിയിരുന്നില്ല. രാജ്യത്തിന് മുന്നില്‍ മനീഷ് സിസോദിയയുടെ സത്യസന്ധതയും രാജ്യസ്‌നേഹവും ഒരിക്കല്‍ കൂടി ഉയര്‍ത്തപ്പെട്ടുവെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി.

സിസോദിയക്കെതിരെ നടന്ന റെയ്ഡുകളെല്ലാം വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെജ്രിവാള്‍ ആരോപിച്ചു. സിബിഐയുടെ നാലംഗ ടീമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വസുന്ധരയിലെ ശാഖ പരിശോധിച്ചത്. രണ്ട് മണിക്കൂറോളമാണ്. എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിച്ചില്ല.

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

മനീഷ് സിസോദിയയും ഭാര്യയും ആ സമയം ബാങ്കിലുണ്ടായിരുന്നു. ഈ നടപടി മുഴുവന്‍ വൃത്തിക്കെട്ട രാഷ്ട്രീയ കളിയായിരുന്നു. ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്. ഞങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും വിശ്വസിക്കുന്നുവെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഈ ചിത്രത്തില്‍ സുന്ദരിമാര്‍ ഒളിഞ്ഞിരിപ്പുണ്ട്; അതിബുദ്ധിമാനാണെങ്കില്‍ 9 സെക്കന്‍ഡില്‍ കണ്ടെത്താംഈ ചിത്രത്തില്‍ സുന്ദരിമാര്‍ ഒളിഞ്ഞിരിപ്പുണ്ട്; അതിബുദ്ധിമാനാണെങ്കില്‍ 9 സെക്കന്‍ഡില്‍ കണ്ടെത്താം

അതേസമയം കെജ്രിവാളിനെതിരെ കടുത്ത വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ രംഗത്ത് വന്നു. കെജ്രിവാള്‍ അധികാരത്തിന്റെ ലഹരിയിലാണെന്ന് ഹസാരെ ആരോപിച്ചു. കെജ്രിവാളിന് അയച്ച കത്തിലാണ് ഈ ആരോപണം ഉള്ളത്. മദ്യം പോലെ അധികാരവും മത്തുപിടിപ്പിക്കും.

നിങ്ങള്‍ക്ക് അധികാരത്താല്‍ മത്ത് പിടിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ചായിരുന്നു വിമര്‍ശനം. നിങ്ങള്‍ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് കത്തെഴുതുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നു അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് കത്തെഴുതുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതിലാണ് ഇങ്ങനെ എഴുതുന്നത്. ഞാന്‍ ആമുഖം എഴുതിയ സ്വരാജ് എന്ന നിങ്ങളുടെ ബുക്കില്‍ മദ്യനയത്തെ കുറിച്ച് പറയുന്നുണ്ട്. പ്രദേശവാസികളുടെ അനുമതിയില്ലാതെ ഒരു മദ്യശാല പോലും തുറക്കില്ലെന്നത് ഇതില്‍ വരും. മുഖ്യമന്ത്രിയായ ശേഷം അതൊക്കെ നിങ്ങള്‍ മറന്നുവെന്നും ഹസാരെ പറഞ്ഞു.

സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

English summary
cbi gave clean chit to manish sisodia, he is vindicated in country says arvind kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X