സിബിഐ സര്‍ക്കാരിനെ ചോദ്യം ചെയ്യേണ്ട: ചിദംബരം
ദില്ലി: കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന ദുഷ്‌പേരും ചുമന്ന് നടന്ന് നടക്കുന്ന സി ബി ഐയ്ക്ക് കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ താക്കീത്. സി ബി ഐയെ തങ്ങള്‍ കൂട്ടിടലച്ചു നിര്‍ത്തിയില്ല എന്ന് പറഞ്ഞ ചിദംബരം ഇരയാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു എന്ന് അന്വേഷണ ഏജന്‍സിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട എന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രിയായ പി ചിദംബരം സി ബി ഐയ്ക്ക് നല്‍കിയ മറ്റൊരു ഉപദേശം. സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യലല്ല സി ബി ഐയുടെ പണിയെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞതിന് അടിവരയിടുകയായിരുന്നു ചിദംബരം.

സി ബി ഐ കോണ്‍ഗ്രസ് ബ്യൂറോ അല്ല എന്ന് കേള്‍ക്കുന്നവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ട് എന്നേ ചിദംബരത്തിന്റെ പ്രസംഗം കേട്ട ആര്‍ക്കും തോന്നൂ. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രുക്കളല്ല, സാക്ഷാല്‍ സുപ്രീം കോടതിയാണ് സി ബി ഐയെ കൂട്ടിടച്ച തത്ത എന്ന് വിളിച്ചത്. തങ്ങളുടെ യജമാനന്റെ ശബ്ദത്തിലാണ് ഈ തത്ത സംസാരിക്കുന്നത് എന്നും പരമോന്നത കോടതി വിമര്‍ശിച്ചിരുന്നു.
അഴിമതി വിഷയമാക്കി സി ബി ഐ ദില്ലിയില്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കുന്നവരുടെ കേസ് ഹിസ്റ്ററി കൂടി സി ബി ഐ പരിഗണിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ഗുവാഹത്തി ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സി ബി ഐയുടെ നിയമപരമായ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടുനില്‍ക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications