Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യ അഴിമതി കേസില്‍ കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ; ഞായറാഴ്ച്ച ഹാജരാവണം

ദില്ലി: മദ്യ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച്ചയാണ് അദ്ദേഹം ഹാജരാവേണ്ടത്. നേരത്തെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായ കേസാണിത്. അതേസമയം അടുത്തിടെ ഒരു മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന ആദ്യ സംഭവമാണിത്. കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിനെ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം നടക്കുക. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിലൂടെ, അദ്ദേഹത്തിന് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാക്കില്ലെന്നാണ് കേന്ദ്ര ഏജന്‍സി പറയുന്നു. അതേസമയം സിബിഐയുടെ നീക്കത്തോട് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടില്ല.

cbi kejriwal

മദ്യ അഴിമതി എന്ന ഒരു സംഭവം തന്നെ നടത്തിട്ടില്ല. ഇതെല്ലാം ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കേന്ദ്ര ഭരിക്കുന്നത് അവരായത് കൊണ്ട് കേന്ദ്ര ഏജന്‍സികളെ അവരാണ് നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമര്‍ശകരായത് കൊണ്ടാണ് ഇത്തരത്തില്‍ ഞങ്ങളെ ബിജെപി നേരിടുന്നതെന്നും കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഈ നീക്കം കൊണ്ട് ഒരു എഎപി പ്രവര്‍ത്തകനെ പോലും ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

ഞങ്ങളുടെ മന്ത്രിമാരെയും, നേതാക്കളെയുമെല്ലാം മുമ്പും കേന്ദ്ര ഏജന്‍സികള്‍ അടക്കം ലക്ഷ്യമിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദില്ലി സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.

ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം

ഇതില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനാവശ്യമായ സ്വാധീനം നല്‍കിയെന്നാണ് ആരോപണം. ഗോവയില്‍ എഎപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരത്തിനായി ഇതിലൂടെ പണം ലഭിച്ചുവെന്നും, ഇത് മദ്യനയത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുകൂല നടപടിയെടുത്തതിന് പാരിതോഷികമായി ലഭിച്ചതാണെന്നും സിബിഐ ആരോപിക്കുന്നു.

ഈ കേസില്‍ മനീഷ് സിസോദിയയുടെ അറസ്റ്റായിരുന്നു വലിയ കോളിളക്കം ഞെട്ടിച്ചത്. ഇഡിയുടെ കേസില്‍ ഇപ്പോഴും അദ്ദേഹം ജയിലിലാണ്. ഈ കേസ് ഇപ്പോള്‍ ഇഡി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം കെജ്രിവാള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വന്നത് അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയാണ്.

അടുത്തിടെ എഎപി ദേശീയ പാര്‍ട്ടി പദവിയും ലഭിച്ചിരുന്നു. എഎപി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമവും ഒരുവശത്ത് നടത്തുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ അപേക്ഷിച്ച് അതിവേഗമാണ് കെജ്രിവാളിന്റെ പാര്‍ട്ടിയുടെ വളര്‍ച്ച. ആര്‍ജെഡി അടക്കമുള്ള പാര്‍ട്ടികള്‍ എഎപിക്കെതിരെയുള്ള നടപടിയെ അപലപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+