ചോദ്യപ്പേപ്പര്‍ വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, അധ്യാപകരെയും സംശയം!!
സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആറുവിദ്യാര്ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ദില്ലി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദില്ലിയില്‍ 1000 പേരെങ്കിലും ഈ ചോദ്യപേപ്പര്‍ നേരത്തെ കണ്ടിട്ടുണ്ടെന്നാണ് സൂചന. 35000 രൂപയ്ക്കാണ് ഈ ചോദ്യപ്പേപ്പര്‍ വിറ്റിരുന്നത്. തുച്ഛ വരുമാനമുള്ള പലരും ഈ തുക നല്കി ചോദ്യപ്പേപ്പര്‍ വാങ്ങിയതായി പോലീസ് പറയുന്നു. അതേസയമം ക്രമേണ ഈ തുക കുറഞ്ഞുവന്നു. പലരും ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത വിറ്റിരുന്നതായി പോലീസ് കണ്ടെത്തി. ഇതോടെയാണ് ചോദ്യപ്പേപ്പര്‍ കൂടുതല്‍ പേരിലേക്ക് എത്തിയത്. അന്വേഷണ സംഘം കോച്ചിംഗ് സെന്ററുകളില്‍ വ്യാപകമായി പരിശോധനയും നടത്തുന്നുണ്ട്.

ഇത്രയും സുരക്ഷയോടെ കൊണ്ടുവന്ന ചോദ്യപ്പേപ്പര്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് പോലീസിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആറുവിദ്യാര്ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 പേരെ ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്നാണ് ചോദ്യപ്പേപ്പര്‍ വാങ്ങിയ വില മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ എത്ര പേര് ചോദ്യപ്പേപ്പര്‍ വാങ്ങിയിട്ടുണ്ടെന്ന് അറിയില്ല. അതേസമയം 5000 രൂപയ്ക്ക് വരെ ചോദ്യപ്പേപ്പര്‍ വാങ്ങിയവര്‍ ഉണ്ടെന്നാണ് സൂചന. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ട്യൂഷന് ടീച്ചര്മാര് എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്. 10 കുട്ടികള്‍ക്ക് വ്യത്യസ്ത കോണ്‍വെന്റ് സ്കൂളുകളില്‍ നിന്നാണ് ചോദ്യപ്പേപ്പറിന്റെ കോപ്പി ലഭിച്ചത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കോച്ചിംഗ് സെന്റര്‍ ഉടമ വിക്കിയില്‍ ചോദ്യപ്പേപ്പറിന്റെ പകര്‍പ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ വിതരണം ചെയ്ത വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരാണ് ചോദ്യപ്പേപ്പര്‍ വിതരണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും കോണ്‍ഗ്രസും രംഗത്തുണ്ട്. ഇതേ തുടര്‍ന്ന് മാനവ വിഭവശേഷി മന്തിര പ്രകാശ് ജാവ്ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. ചോദ്യപ്പേപ്പര്‍ സംരക്ഷഇക്കാന് സാധിക്കാത്തവര്‍ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ചോദിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications