കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകും; പ്ലസ് ടൂ പരീക്ഷയുടെ കാര്യവും അനിശ്ചിതത്വത്തിൽ

സ്കൂളുകൾക്ക് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്

Google Oneindia Malayalam News

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. ഇതോടൊപ്പം സ്കൂളുകൾക്ക് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. ജൂൺ 30 വരെയാണ് സ്കൂളുകൾക്ക് സമയം നീട്ടി നിൽകിയിരിക്കുന്നത്.

CBSE

നേരത്തെ ജൂൺ 11-നകം മാർക്കുകൾ സമർപ്പിച്ച് ജൂൺ മൂന്നാംവാരത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌സി അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ അധ്യാപകരടെ സുരക്ഷകൂടി പരിഗണിച്ചാണ് സിബിഎസ്ഇ നീക്കം.

അതേസമയം സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളും റദ്ദാക്കുന്ന കാര്യം ബോർഡിന്റെ സജീവ പരിഗണനയിലാണ്. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരീക്ഷ സംഘടിപ്പിക്കുന്ന പ്രായോഗികമല്ലെന്നാണ് ബോർഡ് വിലയിരുത്തുന്നത്. ജൂൺ ഒന്ന് വരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെങ്കിലും പരീക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

എന്നാൽ പരീക്ഷ റദ്ദാക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. ബോർഡ് നീക്കത്തിനെതിരെ കേരളത്തിൽ നിന്നുള്ള ടോണി ജോസഫ് എന്ന അധ്യാപകൻ സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്തു. പരീക്ഷകൾ റദ്ദാക്കുന്നത് വിദ്യാർത്ഥികൾക്ക് അന്യായമായ തീരുമാനമായിരിക്കുമെന്ന് ഹർജിയിൽ ചൂണ്ടികാട്ടി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും പ്രധാനമാണെന്നും ഹർജിയിൽ പറയുന്നു. വിദേശത്തടക്കം ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും.

കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
COVID outbreak in world’s most vaccinated country | Oneindia Malayalam

English summary
CBSE SSLC result 2021 delays due to covid situation across the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X