പ്രഗ്യക്കെതിരെ കടുത്ത നീക്കവുമായി കോണ്‍ഗ്രസ്; ശാസനാ പ്രമേയം അവതിപ്പിക്കുമെന്ന് തരൂര്‍
ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ കൊലയാളി നാഥുറാം ഗോഡ്സെയെ പുകഴ്ത്തുകയും രാജ്യസ്നേഹിയെന്ന് വിളിക്കുകയും ചെയ്ത ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിനെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിക്ക്. പ്രഗ്യക്കെതിരെ ശാസനാ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. പ്രഗ്യ സഭയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശാസനാ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

ശാസനാ പ്രമേയം തയ്യാറാക്കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യും. പ്രഗ്യ എത്രയും പെട്ടെന്ന് മറുപടി പറയണം. ഇല്ലെങ്കില്‍ തങ്ങള്‍ ശാസനാ പ്രമേയം കൊണ്ടുവരുമെന്നും തരൂര്‍ പറഞ്ഞു. ഒരു അംഗത്തിനെതിരെ ശാസനാ പ്രമേയം അവതരിപ്പിക്കുന്നത് അംഗത്തെയും അവരുടെ പാര്‍ട്ടിയെയും സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. രാഷ്ട്രപിതാവിന്റെ ഘാതകനെ പുകഴ്ത്തിയ സംഭവമായതിനാല്‍ ബിജെപിക്കും പ്രമേയത്തെ പിന്തുണയ്ക്കേണ്ടിവരും. പാര്‍ലമെന്റിലെ കടുത്ത നടപടികളിലൊന്നാണ് ശാസനാ പ്രമേയം.
പ്രഗ്യക്കെതിരെ േ്രലാക്സഭയില്‍ വന്‍ പ്രതിഷേധമാണ് ഇന്നുയര്‍ന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ബിജെപി പ്രഗ്യക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.
പാര്‍ലമെന്റിന്റെ പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ നീക്കാന്‍ തീരുമാനിച്ചെന്ന് ബിജെപി ആക്ടിങ് പ്രസിഡന്റ് ജെപി നദ്ദ അറിയിച്ചു. മാത്രമല്ല, നടപ്പ് സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രഗ്യയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഗ്യയെ ബിജെപി പുറത്താക്കിയേക്കുമെന്ന സൂചനകളും വരുന്നുണ്ട്.
ബുധനാഴ്ചയാണ് പ്രഗ്യ വിവാദമായ പ്രസ്താവന ലോക്സഭയില്‍ നടത്തിയത്. എസ്പിജി ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യയുടെ വാക്കുകള്‍. ഗാന്ധിജിയെ വധിച്ച ഗോഡ്സെ രാജ്യസ്നേഹിയാണെന്നാണ് അവര്‍ പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവരികയായിരുന്നു. ലോക്സഭയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ. ഇവര്‍ ഭോപ്പാലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചാണ് പാര്‍ലമെന്റിലെത്തിയത്. പാര്‍ലമെന്റിന്റെ പ്രതിരോധ സമിതിയില്‍ പ്രഗ്യയെ ഉള്‍പ്പെടുത്തിയത് മന്ത്രി രാജ്നാഥ് സിങിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഗോഡ്സെയെ പുകഴ്ത്തിയുള്ള പ്രഗ്യയുടെ വാക്കുകള്‍ സഭാരേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications