കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സസ് ആദ്യ ഘട്ടം ഉടനില്ല, എന്‍പിആര്‍ ഡാറ്റ ശേഖരണം അടക്കം സെപ്റ്റംബറിലേക്ക് മാറ്റി

Google Oneindia Malayalam News

ദില്ലി: സെന്‍സസിന്റെ ആദ്യ ഘട്ടം ഉടനുണ്ടാവില്ല. ഇത് നടത്തുന്നത് സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുകയാണ്. അതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ. അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്ററിന് വേണ്ടിയുള്ള ഡാറ്റ ശേഖരണവും സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുകയാണ്. അപ്രതീക്ഷിതമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. നേരത്തെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, ജില്ലാ അതിര്‍ത്തികള്‍, സബ് ജില്ലകള്‍, തഹസിലുകള്‍, താലൂക്കുകള്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവ അതാത് മേഖലയില്‍ നിര്‍ണയിക്കുന്നത് ജൂണിലേക്ക് മാറ്റിയിരിക്കുന്നതായും അറിയിച്ചിരുന്നു. ഭരണകര്‍ത്തവ്യ സ്ഥാപനങ്ങളുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂന്ന് മാസങ്ങള്‍ക്ക് മരവിപ്പിക്കുന്നത് സെന്‍സസ് നടപ്പാക്കുന്നതിന് മുമ്പുള്ള സാധാരണ നടപടിയാണ്.

ചണ്ഡീഗഡില്‍ പിടിവിട്ട് കോണ്‍ഗ്രസ്, കൗണ്‍സിലറടക്കം ബിജെപിയില്‍, അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്‍ഡ്ചണ്ഡീഗഡില്‍ പിടിവിട്ട് കോണ്‍ഗ്രസ്, കൗണ്‍സിലറടക്കം ബിജെപിയില്‍, അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്‍ഡ്

1

അതേസമയം ആര്‍ജിഐ വീണ്ടും അതിര്‍ത്തി നിര്‍ണയം ജൂണില്‍ മരവിപ്പിക്കാന്‍ പറഞ്ഞാല്‍ ഈ നടപടി സെപ്റ്റംബറില്‍ മാത്രമേ നടക്കൂ. എങ്കില്‍ സെന്‍സസ് നടപടി ഇനിയും വൈകാം. അതിര്‍ത്തി നിര്‍ണയങ്ങളും അതിന്റെ ഡാറ്റകളുമൊക്കെ പരിശോധിക്കുമ്പോള്‍ ജില്ലകളുടെ എണ്ണം ഇതുവരെയായി കൂടിയിരിക്കുകയാണ്. ജൂണ്‍ 2021 വരെയുള്ള ഡാറ്റകള്‍ പ്രകാരം ഇന്ത്യയില്‍ 736 ജില്ലകളാണ് ഉള്ളത്. 2011ല്‍ ഇത് 640 ആയിരുന്നു. അവിടെ നിന്നാണ് പുതിയ ഡാറ്റ പ്രകാരം വര്‍ധിച്ചതായി കാണുന്നത്. ഒരു അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലെ എല്ലാ മാറ്റങ്ങളും ഇപ്പോള്‍ സമര്‍പ്പിക്കുന്ന ഡാറ്റയുടെ ഭാഗമാവണം. അതിനാണ് ആര്‍ജിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സബ്ജില്ലകള്‍ അടക്കം വര്‍ധിച്ചിട്ടുണ്ട്. സബ് ജില്ലകള്‍ 5925ല്‍ നിന്ന് 6754 ആയി വര്‍ധിച്ചിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി ടൗണുകള്‍ 4041ല്‍ നിന്ന് 4657 ആയി വര്‍ധിച്ചിട്ടുണ്ട്. സെന്‍സസ് ടൗണുകള്‍ 3892ല്‍ നിന്ന് 5050 ആയും വര്‍ധിച്ചു. അതേസമയം ഗ്രാമങ്ങളുടെ എണ്ണം കുറയുകയാണ് ചെയ്തിരിക്കുന്നത്. 6.40934 ഗ്രാമങ്ങളാണ് 2011ല്‍ ഉണ്ടായിരുന്നത്. ഇത് 6,39083 ആയി കുറഞ്ഞിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം. ഇതുവരെ ലഭിച്ചതെല്ലാം 2021 വരെയുള്ള കണക്കുകളാണ്. ഇനിയും വര്‍ധിക്കാതിരിക്കാനാണ് അതിര്‍ത്തി നിര്‍ണയത്തിലെ മാറ്റങ്ങള്‍ അടക്കം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്. ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെന്‍സസും ഒപ്പം എന്‍പിആര്‍ പട്ടികയിലെ അപ്‌ഡേറ്റും അടങ്ങുന്ന ആദ്യ ഘട്ട സെന്‍സസ് 2020 ഏപ്രില്‍-സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് നടത്താനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഇത് അനിശ്ചികാലത്തേക്ക് മാറ്റുകയായിരുന്നു.

രണ്ടാം ഘട്ട നടപടികള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചെയ്ത് തീര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ ഉണ്ടാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. കൊവിഡ് വന്നതോടെ ആദ്യ ഘട്ട സെന്‍സസ് നടപടികള്‍ നീട്ടിവെച്ചതായി സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു ആര്‍ജിഐ. 2021 സെന്‍സസിനായി, 2010 ജനുവരി മുതല്‍ 2022 ജൂണ്‍ 30 വരെയുള്ള വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തും. എന്‍പിആര്‍ 2010ലാണ് രൂപീകരിച്ചത്. പിന്നീട് ഇത് 2015ല്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. 119 കോടി ജനങ്ങളുടെ ഡാറ്റാ ബേസാണിത്. ഇത്തവണ സെന്‍സസിനൊപ്പം എന്‍പിആര്‍ അപ്‌ഡേറ്റ് ചെയ്യും. ചില സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്.

മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്

Recommended Video

cmsvideo
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

English summary
census first phase and npr data collection postponed, now start in september
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X