പ്രതിദിന കൊവിഡ് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യണം, കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കണക്കുള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ മാത്രമേ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായാലോ കൊവിഡ് കേസുകളിലുണ്ടാകുന്ന മാറ്റങ്ങളോ അറിയാന്‍ സാധിക്കൂയെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കൊവിഡ് കണക്കുള്‍ നല്‍കിയിരുന്നില്ല. രണ്ട് വര്‍ഷം പ്രതിദിനം കണക്കുകള്‍ നല്‍കിക്കൊണ്ടിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേസുകള്‍ വളരെ കുറഞ്ഞ സാഹചര്യത്തിലാണ് കൊവിഡ് കണക്കുകള്‍ നല്‍കുന്നത് അവസാനിപ്പിച്ചത്. ഏപ്രില്‍ 10ന് 223 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അന്നേ ദിവസം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനമാണ്.
ജനുവരിയിലെ ടിപിആര്‍ നിരക്ക് 40 ശതമാനത്തിന് മുകളിലായിരുന്നു. ഇത് രാജ്യത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍, നേരത്തെ സംഭവിച്ചതും എന്നാല്‍ രേഖപ്പെടുത്താത്തതുമായ മരണങ്ങള്‍ കൊവിഡ് മരണങ്ങളായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയും കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലെ 1.2 ലക്ഷം ടെസ്റ്റുകളില്‍ നിന്ന് ഏപ്രില്‍ 10 ന് 10,673 ടെസ്റ്റുകളായി കുറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് കേരള സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്. കൊവിഡ് കണക്കുകളും വിവരങ്ങളും പുറത്തുവിടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളും കൊവിഡ് കേസിന്റെ കണക്കെടുപ്പും തുടരും. കൊവിഡ് പോസിറ്റീവ് കേസുകള്‍, നെഗറ്റീവ് കേസുകള്‍, മരണനിരക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിവയാണ് പ്രസിദ്ധീകരിച്ചിരുന്നത്.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 2020 ജനുവരില്‍ മുപ്പതിന് ആണ്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കിയത്. രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സാമൂഹിക ഉത്തരവാദിത്വം കണക്കിലെടുത്ത് മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
കസവുമുണ്ട്, നാടൻ ലുക്ക്. ആഹാ... പ്രിയങ്ക നായരുടെ പുതിയ ഫോട്ടോകൾ വൈറൽ
Recommended Video
ദുരന്തനിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ആള്‍കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി.












Click it and Unblock the Notifications