സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല, വിമാന യാത്രയ്ക്ക് പിപിഇ കിറ്റ് വേണ്ട; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
ദില്ലി: രാജ്യത്തെ കൊവിഡ് യാത്ര മാര്‍ഗ നിര്‍ദ്ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വെ, വിമാനം, ബസ് എന്നീ യാത്രക്കാര്‍ക്കാണ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശത്തിന്‍രെ പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര വിമാന യാത്രക്കാര്‍ പിപിഇ കിറ്റ് ധരിക്കേണ്ട ആവശ്യമില്ല. സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്കുകളുടെ ആവശ്യമില്ല എന്നിങ്ങനെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് യാത് നിയന്ത്രണങ്ങളില്‍ ഇളവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതേസമയം, ക്വാറന്റീന്‍, ഐസലേഷന്‍ എന്നീ കാര്യങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനാന്തര യാത്രകള്‍ക്ക് വ്യത്യസ്ത മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
അതേസമയം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുകയുമ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ദിവസേന 30000ന് മുകളില്‍ കൊവിഡ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്‍. നിലവില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാടും, കര്‍ണാടകയും ആര്‍ടിപിസിആര്‍ നെഗറ്റീവോ, കൊവിഡ് വാക്‌സിനേഷനോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications