സ്വകാര്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ മന്ദഗതിയില്‍; കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം
ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ മന്ദഗതിയിലാകുന്നതില്‍ ആശങ്കയുണ്ടെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രമന്ത്രാലയം രംഗത്തെത്തി. കേരളം ഉള്‍പ്പടെയുള്ള 15 സംസ്ഥാനങ്ങളിലാണ് കേന്ദ്രം ആശങ്ക അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ കേന്ദ്രങ്ങളിലെ വാക്‌സിന്‍ സംഭരണ നിലയും പുരോഗതിയും ദിവസേന വിലയിരുത്താന്‍ 15 സംസ്ഥാനങ്ങളോടും കേന്ദ്രം നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ ലഭ്യമാകാന്‍ തടസമുണ്ടെങ്കില്‍ സ്വകാര്യ കേന്ദ്രങ്ങളും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായുള്ള ഏകോപനം സംസ്ഥാനം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, തെലങ്കാന, അരുണാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവയാണ് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാനങ്ങള്‍. കൂടാതെ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഭാര്ത് ബയോടെക്കിന്റെയും നോഡല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടന്നത്.












Click it and Unblock the Notifications