Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ ഗംഗ; ഇന്ത്യയുമായി സഹകരിക്കുമെന്ന് ഹോളണ്ടും റുമേനിയയും, പ്രതീക്ഷ

ഡൽഹി; യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഹോളണ്ടും റൊമേനിയയുമായി കൈകോർത്ത് ഇന്ത്യ, ഇരു രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പക്ഷെ യുക്രൈൻ തങ്ങളുടെ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കാത്ത സാഹചര്യത്തിൽ. പോകാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് വിദേശ പൗരന്മാരെ തിരിച്ചറിയാൻ പ്രയാസമാണെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാൻ ഇന്ത്യ യുക്രൈൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ഗം ഗാ എന്നാണ് കേന്ദ്രം പേര് നൽകിയിരിക്കുന്നത്. ഇതിനായി ട്വിറ്ററിൽ "ഓപ്ഗംഗ ഹെൽപ്പ്ലൈൻ" (@opganga) സജീവമാക്കിയിട്ടുണ്ട്. ഹോളണ്ട്, റൊമേനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ ഇന്ത്യ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹോളണ്ടിലെ കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ.: +48225400000, +48795850877, +48792712511 ഇവയാണ്. സഹായം ആവശ്യമുള്ളവർക്ക് [email protected] എന്ന ഇമെയിലിലേക്കും ബന്ധപ്പെടാവുന്നതാണ്.

 indians

+40732124309, +40771632567, +40745161631, +40741528123 ഇവയാണ് റൊമേനിയയിലെ കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ. [email protected] ഇതാണ് ഇവിടത്തെ ഇമെയിൽ ഐഡി. അതേസമയം ഹം ഗറി അതിർത്തിയിൽ എത്തുന്ന ഇന്തയക്കാർ +36 308517373, +36 13257742, +36 13257743 എന്നീ ഫോൺ നമ്പറുകളിൽ ഹംഗറിയിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല +36 308517373 എന്ന നംമ്പറിൽ വാട്സആപ്പ് സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

സ്ലൊവാക്യയിലെ കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ +421 252631377, +421 252962916, +421 951697560 എന്നിവയും ഇമെയിൽ വിലാസം [email protected] എന്നതുമാണ്. അതേ സമയം റൊമേനിയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിൽനിന്ന് റൊമാനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലേക്ക് തിരിച്ചു. ഇന്ന് ഉച്ചക്ക് 1.50ന് തിരിച്ച വിമാനം 6.16ന് ബുകാറസ്റ്റിലെത്തും. പ്രാദേശിക സമയം വൈകിട്ട് 7.15ന് മടങ്ങുന്ന വിമാനം നാളെ രാവിലെ 9:30നു വിമാനം മുംബൈയിലെത്തും.

നിലവിൽ കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 116 കുട്ടികളടക്കം 1,684 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ യുക്രൈൻ സൈന്യത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ മന്ത്രാലയം വിവരങ്ങൾ നൽകിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+