കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കമ്മിറ്റി; എംഎസ്പിക്കായി പാനല്‍ രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍, കര്‍ഷക പ്രതിനിധികളും അംഗങ്ങള്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: മിനിമം താങ്ങുവില (എം എസ് പി) ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കമ്മിറ്റി രൂപീകരിച്ചു. മുന്‍ കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാളിനെ ചെയര്‍മാനാക്കിയാണ് കമ്മിറ്റി നിയമിച്ചിരിക്കുന്നത്.

സ്വാഭാവിക കൃഷി, വിള വൈവിധ്യവല്‍ക്കരണം, എംഎസ്പി കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് പാനല്‍ ലക്ഷ്യമിടുന്നത്. ജൂലൈ 12 ന് കര്‍ഷക ക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ടു, മുഖ്യമന്ത്രി അംഗീകരിച്ചു; സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അജകുമാര്‍അതിജീവിത ആവശ്യപ്പെട്ടു, മുഖ്യമന്ത്രി അംഗീകരിച്ചു; സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അജകുമാര്‍

1

സംയുക്ത കിസാന്‍ മോര്‍ച്ചയിലെ (എസ് കെ എം) മൂന്ന് അംഗങ്ങള്‍ എം എസ് പി കമ്മിറ്റിയുടെ ഭാഗമാകും. മൂന്ന് പേരുകള്‍ കേന്ദ്രത്തിലേക്ക് അയയ്ക്കാന്‍ എസ് കെ എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2

കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, എം എസ് പിക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു.

3

കൂടാതെ, ഈ വര്‍ഷം ഫെബ്രുവരിയില്‍, പാനല്‍ രൂപീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ഇത് രൂപീകരിക്കുമെന്നും മോദി പറഞ്ഞിരുന്നു. കമ്മിറ്റി അംഗങ്ങള്‍ ഇനി പറയുന്നവരാണ്.

ചെയര്‍മാന്‍
സഞ്ജയ് അഗര്‍വാള്‍ (മുന്‍ കൃഷി സെക്രട്ടറി)

4

നീതി ആയോഗ് അംഗം (കൃഷി)
രമേഷ് ചന്ദ്

അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ്

ഡോ.സി.എസ്.സി. ശേഖര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ്)
ഡോ. സുഖ്പാല്‍ സിംഗ് (IIM, അഹമ്മദാബാദ്)

5

ദേശീയ അവാര്‍ഡ് നേടിയ കര്‍ഷകന്‍
ഭരത് ഭൂഷണ്‍ ത്യാഗി

കര്‍ഷക പ്രതിനിധികള്‍
സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍

മറ്റ് കര്‍ഷക സംഘടനകളില്‍ നിന്നുള്ള അംഗങ്ങള്‍
ഗുണ്വന്ത് പാട്ടീല്‍
കൃഷ്ണവീര്‍ ചൗധരി
പ്രമോദ് കുമാര്‍ ചൗധരി
ഗുണ പ്രകാശ്
സയ്യിദ് പാഷ പട്ടേല്‍

'നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ'; ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തയാളെ മര്‍ദ്ദിച്ചെന്ന് മേജര്‍ രവി'നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ'; ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തയാളെ മര്‍ദ്ദിച്ചെന്ന് മേജര്‍ രവി

6

കര്‍ഷക സഹകരണ സംഘം/സംഘത്തിന്റെ പ്രതിനിധി
ദിലീപ് സംഘാനി, ഇഫ്‌കോ ചെയര്‍മാന്‍
ബിനോദ് ആനന്ദ്, ജനറല്‍ സെക്രട്ടറി, സി.എന്‍.ആര്‍.ഐ

സിഎസിപിയുടെ മുതിര്‍ന്ന അംഗം
നവീന്‍ പി സിംഗ്

7

കാര്‍ഷിക സര്‍വകലാശാലകളിലെ/സ്ഥാപനങ്ങളിലെ മുതിര്‍ന്ന അംഗം

പി ചന്ദ്രശേഖര്‍, ഡയറക്ടര്‍ ജനറല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ (മാനേജ്)
ഡോ. ജെപി ശര്‍മ്മ, വൈസ് ചാന്‍സലര്‍, ഷേര്‍ ഇ കശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, ജമ്മു.
ഡോ. പ്രദീപ് കുമാര്‍ ബിസെന്‍, വൈസ് ചാന്‍സലര്‍, ജവഹര്‍ലാല്‍ നെഹ്റു കാര്‍ഷിക സര്‍വകലാശാല, ജബല്‍പു

8

ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധി
കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറി
സെക്രട്ടറി, കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ്, ഡയറക്ടര്‍ ജനറല്‍ (ICAR)
ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി
സെക്രട്ടറി, സഹകരണ മന്ത്രാലയം
സെക്രട്ടറി, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം

9

സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍
അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/അഗ്രികള്‍ച്ചര്‍ കമ്മീഷണര്‍, കര്‍ണാടക
അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/അഗ്രികള്‍ച്ചര്‍ കമ്മീഷണര്‍, ആന്ധ്രപ്രദേശ്
അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/അഗ്രികള്‍ച്ചര്‍ കമ്മീഷണര്‍, സിക്കിം
അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/അഗ്രികള്‍ച്ചര്‍ കമ്മീഷണര്‍, ഒഡീഷ

മെമ്പര്‍-സെക്രട്ടറി
ജോയിന്റ് സെക്രട്ടറി (വിള)

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

English summary
Central Government has finally set up a committee to fix MSP producing agricultural crops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X