വാട്സ്ആപ്പ് വഴി വാക്സിൻ ബുക്കിംഗ്: പുതിയ സംവിധാനമൊരുക്കി കേന്ദ്രസർക്കാർ, ബുക്കിംഗ് എങ്ങനെ?
ദില്ലി: കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഈ വർഷം അവസാനത്തോടെ എല്ലാ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. വാട്സ്ആപ്പ് ഉപയോഗിച്ച് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിൽ നിന്ന് എളുപ്പത്തിൽ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ട്വീറ്റിൽ വ്യക്തമാക്കിയത്.
Recommended Video
ഇന്ത്യ ഇതുവരെ 58 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളത്. വാട്സ്ആപ്പിൽ മൈഗവ്ഇന്ത്യ കൊറോണ ഹെൽപ്പ് ഡെസ്കിലേക്ക് ബുക്ക് സ്ലോട്ട് എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒടിപി വേരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ശേഷം വാക്സിൻ ബുക്ക് ചെയ്യാം. എല്ലാ വാക്സിൻ ഡോസുകളും കൊവിൻ ആപ്പും സ്വീകർത്താവുമായി ബന്ധിപ്പിച്ചിരിക്കും.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

നേരത്തെ വാട്സാപ്പ് വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ആഗസ്റ്റ് ആദ്യം സർക്കാർ ഏർപ്പെടുത്തിയിരുന്നു. ചില സന്ദർഭങ്ങളിൽ കോവിൻ പ്ലാറ്റ്ഫോമിൽ തകരാറുകൾ സംഭവിക്കുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ആശ്വാസകരമാകുന്നതായിരുന്നു ഈ പ്രഖ്യാപനം. കൊറോണ വൈറസിന്റെ മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്രകൾക്കായി വാക്സിൻ സർട്ടിഫിക്കറ്റുകൾ അത്യാവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രനീക്കം.
ഇപ്പോൾ 3 ഘട്ടങ്ങളിലൂടെ എളുപ്പത്തിൽ മൈഗവ് കൊറോണ ഹെൽപ് ഡെസ്ക് വഴി കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാൻ സാധിക്കും. കോൺടാക്റ്റ് നമ്പർ സംരക്ഷിക്കുക: +91 9013151515 എന്ന കോണ്ടാക്ട് നമ്പർ സേവ് ചെയ്ത് വാട്സ്ആപ്പിൽ 'കോവിഡ് സർട്ടിഫിക്കറ്റ്' ടൈപ്പ് ചെയ്ത് അയയ്ക്കുക. ഒടിപിയിൽ ക്ലിക്ക് ചെയ്യുക. ഇതോടെ മിനിറ്റുകൾക്കുള്ളിൽ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കും.
ഇന്ത്യ ഇതുവരെ 58.8 കോടി പേർക്കാണ് വാക്സിൻ നൽകിയത്. വാക്സിന്റെ അഭാവത്തിൽ രാജ്യത്ത് വാക്സിനേഷൻ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുമ്പോഴും ഈ വർഷം അവസാനത്തോടെ 108 കോടി മുതിർന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച, മുതിർന്നവർക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അടിയന്തിര ഉപയോഗത്തിനായി സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് ഡിഎൻഎ വാക്സിന് അംഗീകാരം ലഭിച്ചിരുന്നു.
ഇതിനൊപ്പം മൂന്നാംതരംഗ വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് കുട്ടികൾക്കുള്ള വാക്സിനേഷനുള്ള നീക്കങ്ങൾ നടത്തുകയാണ് കേന്ദ്രസർക്കാർ. ഡിസംബർ-ജനുവരി മാസത്തോടെ കമ്പനി 3-5 കോടി ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് കഡില ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടർ ഷർവിൽ പട്ടേൽ പറഞ്ഞു. ഒക്ടോബറോടെ പ്രതിമാസം 1 കോടി ഡോസുകൾ ഉത്പാദിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കുട്ടികൾക്കിടയിൽ വാക്സിനേഷൻ നടത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ കൊവിഡ് തരംഗങ്ങളെക്കാൾ വരാനിരിക്കുന്ന മൂന്നാം തരംഗം കുട്ടികളൊയിരിക്കും കൂടുതൽ ബാധിക്കുകയെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് നീക്കം. ഇതിനിടെ ബെംഗളൂരുവിൽ കുട്ടികൾക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതോടെ കുട്ടികളിൽ വാക്സിനേഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ കാര്യമായി ചർച്ച ചെയ്തിരുന്നു.












Click it and Unblock the Notifications