ഇനി ടോൾ നൽകാതെ പറ്റിച്ചു പോവാൻ നോക്കേണ്ട; നമ്പർ പ്ലേറ്റ് മറച്ചാലും പിടി വീഴും, പിഴത്തുക അഞ്ചിരട്ടി!

ന്യൂഡൽഹി: രാജ്യത്തെ ബാരിയർ ഫ്രീ ടോൾ പ്ലാസകളിൽ പണം കൊടുക്കുന്നത് ഒഴിവാക്കാൻ വാഹന നമ്പർ പ്ലേറ്റുകൾ മനപ്പൂർവ്വം മറയ്ക്കുകയോ കൃത്രിമം നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. പുതിയ വ്യവസ്ഥ പ്രകാരം, വാഹനമോടിക്കുന്നവർക്ക് യഥാർത്ഥ ടോൾ തുകയ്ക്ക് പുറമേ ബാധകമായ ടോൾ ഫീസിന്റെ അഞ്ചിരട്ടി പിഴയും കൂടി ഇതിനോടൊപ്പം നൽകേണ്ടിവരും.

സാധാരണ ടോൾ ഫീസിനു മുകളിലായിരിക്കും പിഴ ഈടാക്കുക. ഉദാഹരണത്തിന്, 100 രൂപ ടോൾ ഒഴിവാക്കുന്ന ഒരു വാഹനമോടിക്കുന്നയാൾ യഥാർത്ഥ തുകയായ 100 രൂപയ്‌ക്കോപ്പം 500 രൂപ പിഴയായി കൂടി നൽകേണ്ടിവരും, ഇതോടെ മൊത്തം അടയ്ക്കേണ്ട തുക 600 രൂപയായി മാറും. ടോൾ പേയ്മെന്റുകൾ ഒഴിവാക്കാൻ ഫാസ് ടാഗ് മനഃപൂർവ്വം ഒട്ടിക്കാത്ത വാഹനങ്ങളും ഈ വ്യവസ്ഥയിൽ ഉൾപ്പെടും.

toll

ടോൾ അടയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെടാനുള്ള ഉദ്ദേശ്യം തെളിയിക്കപ്പെടുമ്പോൾ മാത്രമേ പിഴ ബാധകമാകൂ. മുൻവശത്തെ അല്ലെങ്കിൽ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് അല്ലെങ്കിൽ രണ്ടും മാക്‌സ് ചെയ്‌തതോ കേടുപാടുകൾ വരുത്തിയതോ ആയ കേസുകളും വാഹനത്തിന്റെ ഫാസ് ടാഗ് കണ്ടെത്താൻ കഴിയാത്ത കേസുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള എല്ലാ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോൾ പ്ലാസകൾക്കും ഭാവിയിൽ അവതരിപ്പിക്കുന്നവയ്ക്കും ഈ വ്യവസ്ഥ ബാധകമാക്കാൻ നിർദ്ദേശിക്കുന്നു.

എംഎൽഎഫ്എഫ് സംവിധാനത്തിന് കീഴിൽ വാഹനങ്ങൾക്ക് ടോൾ പ്ലാസകളിലൂടെ നിർത്താതെ കടന്നുപോകാൻ കഴിയും. ഫാസ് ടാഗ് റീഡറുകളും ഓവർഹെഡ് ഗാൻട്രികളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകളും ഓട്ടോമാറ്റിക് ടോൾ ശേഖരണം സുഗമമാക്കുന്നു. ഇതിലെ ന്യൂനതകളാണ് ചിലർ മുതലെടുക്കുന്നത്.

നമ്പർ പ്ലേറ്റോ ഫാസ് ടാഗോ കണ്ടെത്താൻ കഴിയാത്തപ്പോൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) എഐ-പവർഡ് വെഹിക്കിൾ ഫിംഗർപ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുകയും കുറ്റകരമായ വാഹനങ്ങൾ തിരിച്ചറിയുന്നതിനും അവരുടെ രജിസ്‌റ്റർ ചെയ്‌ത ഉടമകളെ കണ്ടെത്തുന്നതിനും വാഹൻ വെഹിക്കിൾ രജിസ്ട്രേഷൻ ഡാറ്റാബേസ് ഉപയോഗിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യത്തെ ബാരിയർ ഫ്രീ ടോൾ പ്ലാസ മെയ് 1 ന് ഗുജറാത്തിലെ ചോര്യാസിയിൽ പ്രവർത്തനമാരംഭിച്ചു, അതിനുശേഷം ഡൽഹിയിലെ മുണ്ട്ക ടോൾ പ്ലാസ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിച്ചിരുന്നു. ഇത്തരത്തിൽ രാജ്യത്തെ കൂടുതൽ ഇടങ്ങളിലേക്ക് ഇത് കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

എന്തെങ്കിലും കാരണവശാൽ പരാജയപ്പെട്ട ഫാസ് ടാഗ് ഇടപാട് മനപ്പൂർവ്വം ടോൾ ഒഴിവാക്കുന്നതിന് തുല്യമാകണമെന്നില്ല. നിലവിലുള്ള ടോൾ നിയമങ്ങൾ പ്രകാരം, ടോൾ അടയ്ക്കാത്തതിന് വാഹനമോടിക്കുന്നവർക്ക് ഇലക്ട്രോണിക് അറിയിപ്പുകൾ നൽകുന്നു. നോട്ടീസ് നൽകി 72 മണിക്കൂറിനുള്ളിൽ കുടിശ്ശിക അടച്ചാൽ, യഥാർത്ഥ ടോൾ തുക മാത്രമേ നൽകൂ. ആ കാലയളവിനുശേഷം തുക ഇരട്ടിയായി ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma