രാജ്യത്തിന് വലിയ ഭീഷണി, 43 ആപ്പുകളെ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്ട്രൈക്ക്!!
ദില്ലി: രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള 43 മൊബൈല്‍ ആപ്ലിക്കേഷനുകളെ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഐടി ആക്ട് 69 എ പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. ഈ ആപ്പുകളെ കുറിച്ച് സൈബര്‍ ക്രൈ കോര്‍ഡിനേഷന്‍ സെന്റര്‍, ആഭ്യന്തര കാര്യ മന്ത്രാലയം എന്നിവരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഇവയ്ക്കെതിരെ നടപടിയെടുത്തത്.

ചൈനീസ് വ്യാപാര ഭീമനായ ആലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പ് അടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ ഇതുവരെ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. ജൂണ്‍ 29, സെപ്റ്റംബര്‍ രണ്ടിനും ഇടയിലാായി നിരവധി ആപ്പുകള്‍ നേരത്തെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഭൂരിഭാഗവും ചൈനീസ് ആപ്പുകളായിരുന്നു. ജൂണ്‍ 29ന് 59 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചാണ് സര്‍ക്കാര്‍ തുടങ്ങിയത്. സെപ്റ്റംബര്‍ രണ്ടിന് 118 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ജനതാല്പര്യവും പരമാധികാരവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നേരത്തെ നിരോധിച്ചവയില്‍ ടിക് ടോക്, യുഎസ് ബ്രൗസര്‍, വീചാറ്റ്, ലഡോ എന്നിവയുമുണ്ടായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല ടെക്നിക്കള് വിദഗ്ധരും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ലൊക്കേഷന്‍ ഡാറ്റ അടക്കമുള്ള വിവരങ്ങള്‍ ചൈനയിലെ സെര്‍വറിലേക്ക് മാറ്റാറുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ബ്യൂട്ടി പ്ലസ്, സെല്‍ഫി ക്യാമറ തുടങ്ങിയ ആപ്പുകളില്‍ പോര്‍ണാഗ്രാഫിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചൈനയ്ക്കെതിരെയുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.
നിരോധിച്ച പല ആപ്പുകളും ചൈനീസ് കമ്പനികള്‍ നിയന്ത്രിക്കുന്തനായിരുന്നു. എന്നാല്‍ ഇവ പ്രവര്‍ത്തിച്ചിരുന്നത് സിംഗപ്പൂരും ഹോങ്കോംഗിലും നിന്നുമായിരുന്നു. അതേസമയം സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കമാണിതെന്ന് ഐടി മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. പബ്ജി അടക്കമുള്ളവ നിരോധിച്ചത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായി നടക്കുന്ന സംഘര്‍ഷമാണ് കേന്ദ്ര സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Recommended Video
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications