കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ക്ക് മോദിയുടെ അടി!!ഇന്ത്യയില്‍ ഇനി കന്നുകാലികളെ കൊല്ലാന്‍ പാടില്ല?

ഇന്ത്യയില്‍ അറവ് ശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇനി കർഷകർക്കിടയിൽ മാത്രമേ കന്നുകാലി വിൽപന നടക്കുകയുള്ളു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അറവ് ശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇനി കർഷകർക്കിടയിൽ മാത്രമേ കന്നുകാലി വിൽപന നടക്കുകയുള്ളു. പുതിയ കന്നുകാലി വ്യാപാര നിയമത്തിലാണ് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോമ്പ് കാലം തുടങ്ങാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി.

ആദ്യമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിബന്ധന കൊണ്ടു വരുന്നത്. മൃഗക്ഷേമത്തിന്റെ ഭാഗമായിട്ടാണ് പശു സംരക്ഷണത്തില്‍ നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. മുസ്ലിമുകളായ പശു വ്യാപാരികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

 1960ലെ നിയമം പരിഷ്കരിച്ച്

1960ലെ നിയമം പരിഷ്കരിച്ച്

1960ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം പരിഷ്​കരിച്ചാണ്​ കേന്ദ്രം പുതിയ ഉത്തരവ്​ പുറപ്പെടുവിക്കാനിരിക്കുന്നത്​. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളിൽ വിൽക്കാൻ പാടില്ല, കർഷകനാണെന്ന്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്ക്​ മാത്രമേ കന്നുകാലികളെ നൽകാവൂ, ചെറിയ കന്നുകാലികളെയും രോഗമുള്ളവയെയും വിൽക്കരു​ത് എന്നിവയാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.

കന്നുകാലിച്ചന്തകള്‍ക്ക് നിയന്ത്രണം

കന്നുകാലിച്ചന്തകള്‍ക്ക് നിയന്ത്രണം

നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ​ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ എട്ട് പേജിലെ നിയമത്തില്‍ അന്താരാഷ്​ട്ര അതിർത്തിയിൽ നിന്നും 50 കിലോമീറററിനുള്ളിലും സംസ്​ഥാന അതിർത്തികളിൽ നിന്ന്​ 25 കിലോമീറ്ററിനുള്ളിലും കന്നുകാലി ചന്തകൾ സ്​ഥാപിക്കുന്നത്​ നിരോധിക്കുന്നുണ്ട്. സംസ്​ഥാനത്തിനു പുറത്തു നിന്ന്​ കാലികളെ കൊണ്ടുവരുന്നതിന്​ സംസ്​ഥാന സർക്കാറി​ന്‍റെ പ്രതിനിധിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു.

 മൃഗക്ഷേമ സംഘം

മൃഗക്ഷേമ സംഘം

മജിസ്‌ട്രേറ്റും സര്‍ക്കാരിന്റെ അംഗീകാരമുള്ള മൃഗക്ഷേമ ഗ്രൂപ്പില്‍ നിന്നുളള രണ്ട് അംഗങ്ങളും ഉള്‍പ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ഇനിമുതല്‍ കന്നുകാലി ചന്തകള്‍ നടത്താനും കഴിയില്ല.

കച്ചവടം തെളിയിക്കുന്ന രേഖകള്‍

കച്ചവടം തെളിയിക്കുന്ന രേഖകള്‍

കന്നുകാലികളെ വാങ്ങുന്നവര്‍ കച്ചവടം നടന്നത് തെളിയിക്കുന്ന രേഖകളുടെ അഞ്ച് കോപ്പി പ്രാദേശിക റവന്യൂ ഓഫീസ്, വാങ്ങുന്നയാളുടെ ജില്ലയിലെ പ്രാദേശിക മൃഗഡോക്ടര്‍, അനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഒാരോ കോപ്പി വിറ്റയാളും വാങ്ങിയ ആളും സൂക്ഷിക്കണം.

കന്നുകാലിച്ചന്തകളുടെ സൗകര്യം

കന്നുകാലിച്ചന്തകളുടെ സൗകര്യം

ഇവ കൂടാതെ കാലിചന്തകൾക്കും നിബന്ധനകൾ ഏര്‍പ്പെടുത്തുന്നുണ്ട്​. കന്നുാലികൾക്ക്​ ആവശ്യത്തിന്​ വെളളം, ഫാൻ, കിടക്കാനുളള സൗകര്യം, റാമ്പുകൾ, വഴുക്കില്ലാത്ത നിലം, ഡോക്​ടർമാരുടെ സേവനം, അസുഖമുളള കന്നുകാലികൾക്കായി പ്രത്യേക ഇടം എന്നിവ ഒരുക്കണം. കന്നുകാലികളെ വാഹനത്തിൽ കൊണ്ടു വരുന്നതും പോകുന്നതുമെല്ലാം ശരിയായ രീതിയിലാണോ, അതിൽ അസുഖമുള്ളവയുണ്ടോ എന്നിവയെല്ലാം പരിശോധിക്കാൻ ഇൻസ്​പെക്​ടർമാ​രെയും ചുമതലപ്പെടുത്തുന്നുണ്ട്​.

മൂന്ന് മാസത്തിനുളളില്‍

മൂന്ന് മാസത്തിനുളളില്‍

അടുത്ത മൂന്നു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരാനാണ്​ സാധ്യത. മരണപ്പെട്ട പരിസ്ഥിതി മന്ത്രി അനിൽ മാധവ്​ ദവെ ഇൗ നിയമത്തിന്​ അംഗീകാരം നൽകിയിട്ടുണ്ട്​.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാത്തത്!! കാരണം ശശികല പറയും!!കൂടുതല്‍ വായിക്കാന്‍

കേരളത്തില്‍ 'താമരക്കാലം'!ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണമുയര്‍ത്തി ബിജെപി...കൂടുതല്‍ വായിക്കാന്‍

അടുത്ത ഗോസിപ്പുകള്‍ ഇനി തുടങ്ങാം! അമേരിക്കയിലെ ദിലീപ് ഷോ അവസാന ഘട്ടത്തിലേക്ക്!കൂടുതല്‍ വായിക്കാന്‍

English summary
Centre bans sale of cattle for slaughter, brings restrictions on trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X