കേരളത്തില്‍ 'താമരക്കാലം'!ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണമുയര്‍ത്തി ബിജെപി

  • By: Afeef
Subscribe to Oneindia Malayalam

പത്തനംതിട്ട: ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസം കുളനട പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം നേടിയെടുത്തതോടെയാണ് ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നത്. കുറ്റൂര്‍,നെടുമ്പ്രം എന്നിവയാണ് ബിജെപി ഭരിക്കുന്ന മറ്റു രണ്ട് പഞ്ചായത്തുകള്‍.

കുളനടയില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ്
അനുകൂലിച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. പഞ്ചായത്തില്‍ ആദ്യംതന്നെ അധികാരത്തിലെത്താന്‍ ബിജെപിക്ക് കഴിയുമായിരുന്നെങ്കിലും, ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതുപ്രകാരം സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ട സൂസന്‍ തോമസായിരുന്നു കുളനട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.

ഏരിയ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി...

ഏരിയ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി...

പാര്‍ട്ടി മേല്‍ഘടകങ്ങളെ അറിയിക്കാതെ കുളനടയില്‍ കോണ്‍ഗ്രസുമായി സഹകരണമുണ്ടാക്കിയതിന് കുളനാട്,ഉളനാട് സിപിഐഎം ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. രണ്ട് അംഗങ്ങളെ ഏരിയ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് യാതൊരു അച്ചടക്ക നടപടിയും നേരിടേണ്ടി വന്നില്ല.

ബിജെപിയുടെ അവിശ്വാസ പ്രമേയം...

ബിജെപിയുടെ അവിശ്വാസ പ്രമേയം...

ബിജെപിക്ക് ഏഴ്, എല്‍ഡിഎഫിന് സ്വതന്ത്ര ഉള്‍പ്പെടെ അഞ്ച്, യുഡിഎഫിന് നാല് എന്നിങ്ങനെയാണ് കുളനടയിലെ കക്ഷിനില. ഭരണം ബിജെപിക്ക് നല്‍കാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തതോടെയാണ് ബിജെപിക്ക് ഇതുവരെ അധികാരത്തിലെത്താന്‍ കഴിയാതിരുന്നത്. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് അനുകൂലിച്ചതോടെയാണ് എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

കോണ്‍ഗ്രസ് വോട്ട് ചെയ്തില്ല...

കോണ്‍ഗ്രസ് വോട്ട് ചെയ്തില്ല...

കുളനടയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ പ്രസിഡന്റായ അശോകന്‍ കുളനടയാണ് വിജയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡിസിസിയുടെ കര്‍ശന നിര്‍ദേശമുണ്ടായതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല.

മൂന്നു പഞ്ചായത്തുകളില്‍ ബിജെപി...

മൂന്നു പഞ്ചായത്തുകളില്‍ ബിജെപി...

കുളനട പഞ്ചായത്ത് ഭരണം കൂടി സ്വന്തമാക്കിയതോടെ ജില്ലയില്‍ ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം ബിജെപി മൂന്നായി ഉയര്‍ത്തിയിരിക്കുകയാണ്. നെടുമ്പ്രവും കുറ്റൂരുമാണ് ബിജെപി ഭരിക്കുന്ന ജില്ലയിലെ മറ്റു പഞ്ചായത്തുകള്‍.

കേരള കോണ്‍ഗ്രസ് പിന്തുണ...

കേരള കോണ്‍ഗ്രസ് പിന്തുണ...

പത്തനംതിട്ടയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നായ കുറ്റൂരില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെയാണ് ബിജെപി അധികാരത്തിലെത്തിയത്.

ഡിസിസി നിലപാട്...

ഡിസിസി നിലപാട്...

കുളനടയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. അതേസമയം, കുളനടയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് ചോരുമെന്ന പ്രചാരണമുണ്ടായതിനാല്‍ ഡിസിസി വിപ്പ് നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി മടങ്ങിയ സഹോദരിമാര്‍ കാര്‍ ഇടിച്ചു മരിച്ചു;അപകടം ആലപ്പുഴയില്‍...കൂടുതല്‍ വായിക്കൂ...

മാണിയുടെ അബദ്ധം തിരുത്തി ഐസക്ക്!സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി ഒഴിവാക്കി!കൂടുതല്‍ വായിക്കൂ...

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?കൂടുതല്‍ വായിക്കൂ...

English summary
bjp rules three panchayats in pathanamthitta.
Please Wait while comments are loading...