Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബിസി ഡോക്യുമെന്ററിക്ക് വിലക്കിട്ട് കേന്ദ്രം; സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം

Narendra Modi

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിന് വിലക്കിടാന്‍ കേന്ദ്ര സര്‍ക്കാര്‍. യുട്യൂബില്‍ നിന്നും, ട്വിറ്ററില്‍ നിന്നുമെല്ലാം ലിങ്കുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിന് കാരണക്കാരനായി ചിത്രീകരിക്കുന്നതാണ് ബിബിസി ഡോക്യുമെന്ററി.

അന്തര്‍ദേശീയ തലത്തില്‍ തന്നെ ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇന്ത്യയില്‍ ഈ ഡോക്യുമെന്ററിയുടെ ലിങ്കുകളെല്ലാം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്രം ഇക്കാര്യത്തില്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും, ഉന്നത തലത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ദ മോഡി ക്വസ്റ്റിയന്‍ എന്നാണ് ഈ ഡോക്യുമെന്ററിയുടെ പേര്. ഈ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ അടങ്ങിയ ട്വീറ്റുകളോ, യുട്യൂബ് വീഡിയോകളോ ആണ് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോ ഷെയറിങ് വെബ്‌സൈറ്റുകളിലോ സോഷ്യല്‍ മീഡിയയിലോ ഇവ ലഭ്യമാകില്ല.

ഐടി മന്ത്രാലയാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് ബ്ലോക് ചെയ്യാനാണ് നിര്‍ദേശം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് തന്നെ ഇക്കാര്യത്തില്‍ മറുപടി പറയാതെ വിട്ടുനിന്നിരുന്നു. മോദിയെ ഇതില്‍ കാണിച്ചിരിക്കുന്ന വിധത്തോട് തനിക്ക് യോജിപ്പില്ലെന്ന് സുനാക് പറഞ്ഞു.

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട 50 ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വയ്ക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

ഒബ്രയന്‍ നേരത്തെ ഈ ഡോക്യുമെന്ററിയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. സെന്‍സര്‍ഷിപ്പാണിതെന്ന് ഒബ്രയന്‍ ചൂണ്ടിക്കാണിച്ചു. തന്റെ ട്വീറ്റ് നീക്കം ചെയ്തുവെന്നും, ലക്ഷകണക്കിന് വ്യൂസ് ലഭിച്ച ട്വീറ്റാണതെന്നും ഒബ്രയന്‍ പറഞ്ഞു. പ്രധാനമന്ത്രി എത്രത്തോളം ന്യൂനപക്ഷങ്ങളെ വെറുക്കുന്നുവെന്ന് ആ ഡോക്യുമെന്ററിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐടി മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ ട്വീറ്റുകള്‍ നീക്കം ചെയ്തത്. കേന്ദ്രത്തിന്റെ നിര്‍ദേശത്തോട് അനുകൂല സമീപനമാണ് യുട്യൂബും, ട്വിറ്ററും സ്വീകരിച്ചത്. ബിബിസിയുടെ പ്രചാരണമാണ് ഈ ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

ഇനി ആരെങ്കിലും ഡോക്യുമെന്ററി ലിങ്കുകള്‍ ഷെയര്‍ ചെയ്താലോ ട്വീറ്റ് ചെയ്താലോ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഈ ഡോക്യുമെന്റി വിദേശ-ആഭ്യന്തര മന്ത്രാലയങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ അന്തസത്ത ഇല്ലാതാക്കാനും, സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനും ഈ ഡോക്യുമെന്ററി കാരണമാകുമോ എന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+