ഗൗതം അദാനിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ; പക്ഷേ വെറുതെയല്ല; മാസം ചെലവാകുക ലക്ഷങ്ങൾ?
ന്യൂഡൽഹി: രാജ്യത്തെ ശത കോടീശ്വരനും വ്യവസായിയും ആയ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ നൽകിയതായി റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ചെയർമാന്റെ രാജ്യത്തുടനീളമുള്ള യാത്രകളിലും അദ്ദേഹത്തിന്റെ വസതിയിലും സൈന്യം സംരക്ഷണം നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വെറുതെയുള്ള സുരക്ഷയായിരിക്കില്ല സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ( സി ആർ പി എഫ് ) കമാൻഡോകൾ അദാനിക്ക് നൽകുയെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നത്. പേയ്മെൻറ് അടിസ്ഥാനമാക്കിയാകും അദാനിക്കുള്ള 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ എന്നാണ് വ്യക്തമാകുന്നത്. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് ഇടാക്കിയായിരിക്കും അദാനിക്ക് 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ നൽകുക.

കേന്ദ്ര സുരക്ഷാ ഏജൻസികൾ തയാറാക്കിയ ഭീഷണി സംബന്ധിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് 60 കാരനായ അദാനിക്ക് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉടൻ തന്നെ അദാനിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി ആർ പി എഫ് വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സ്‌ക്വാഡ് ഇപ്പോൾ തന്നെ സജ്ജമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സി ആർ പി എഫ് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 2013 - ൽ യു പി എ സർക്കാരാണ് മുകേഷ് അംബാനിക്ക് സി ആർ പി എഫ് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ ഏർപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിൻറെ ഭാര്യ നീത അംബാനിക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
ബ്ലൂംബെർഗ് ബില്ല്യണയർ ഇൻഡെക്‌സിന്റെ കണക്ക് പ്രകാരം 102 ബില്ല്യൺ ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. ഇതോടെ ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ ധനികനായി അദാനി മാറിയിരുന്നു. റിലയൻസ് ഗ്രൂപ്പ് മേധാവിയായ മുകേഷ് അംബാനിയെ പിന്നിലാക്കിയായിരുന്നു അദാനിയുടെ നേട്ടം. ഒരു വർഷം കൊണ്ട് 23.5 ബില്ല്യൺ ഡോളറിന്റെ ആസ്തി വർദ്ധനവ് ആയിരുന്നു അദാനിക്ക് ഉണ്ടായിരുന്നത്. ലോകത്തെ സമ്പന്നരിൽ പത്താമതാണ് ഇപ്പോൾ അദാനി.












Click it and Unblock the Notifications