ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് ഇന്ന് മുതല്‍ ലഭ്യമാകും, ബൂസ്റ്റര്‍ ഡോസായി പരിഗണിച്ച് കേന്ദ്രം
ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിനെ വാക്സിനേഷന് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഇതിനെ ബൂസ്റ്റര്‍ ഡോസായിട്ടാണ് അംഗീകരിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ ബൂസ്റ്ററായി നേസല്‍ വാക്സിന് ഉപയോഗിക്കാം.
അതേസമയം കൊവിഷീല്‍ഡും, കൊവാക്സിനും എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന് പരിഗണിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഇവ ലഭ്യമാകും. സൂചിയില്ലാത്ത വാക്സിനേഷനാണിത്. എല്ലാ സ്വകാര്യ കേന്ദ്രങ്ങളിലും, ആശുപത്രികളിലും അടക്കം ഇവ ലഭ്യമാകും.

ഇന്ന് വൈകീട്ടോടെ കൊവിന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ബിബിവി154 എന്ന നേസന് വാക്സിന് നവംബറില്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചതാണ്. നിയന്ത്രിതമായ ഉപയോഗത്തിനായിരുന്നു അനുമതി. അതായത് അടിയന്തര സാഹചര്യമുണ്ടായാല്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി ഇവയെ പരിഗണിക്കാമെന്നായിരുന്നു തീരുമാനം.
ആദ്യ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളിലാണ് ഈ വാക്സിന് ലഭ്യമാവുക. അതേസമയം ചൈനയിലെ പുതിയ കൊവിഡ് വേരിയന്റിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ബൂസ്റ്റര്‍ ഡോസുകള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. ഈ ആഘോഷകാലത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ കാണുന്നത് ഒരു ട്രെന്‍ഡാണ്. ചൈനയില്‍ തുടങ്ങി, അത കൊറിയയിലേക്കും, ബ്രസീലിലേക്കും പടര്‍ന്നു. ഇപ്പോഴത് വീണ്ടും ദക്ഷിണേഷ്യയിലേക്ക് വന്നിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയില്‍ ഇത് 20 മുതല്‍ 25 ദിവസം കൊണ്ടാണ് എത്തിയത്. നമ്മള് വളരെ ജാഗ്രതയോടെ ഇരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശം. പത്ത് രാജ്യങ്ങളാണ് ആഗോള തലത്തിലെ 81.2 ശതമാനം രോഗികളും ഉള്ളതെന്ന് കേന്ദ്രം പറഞ്ഞു.
ചൈനയില്‍ ഒരു രോഗിയില്‍ നിന്ന് പതിനാറ് പേരിലേക്കാണ് രോഗം പടരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജപ്പാനാണ് രോഗികളില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. വാക്സിനുകളുടെ കുറഞ്ഞ പ്രതിരോധ ശേഷി, വാക്സിനേഷന്റെ അളവ് കുറഞ്ഞത്, കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് എന്നിവയെല്ലാം പെട്ടെന്നുള്ള ഈ തരംഗത്തിന് കാരണമായിരിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ കാണും. തിരക്കേറിയ ഇടങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications