ചില അണ്ടൗണ്ടുകള് പൂട്ടാനും നടപടിയെടുക്കാനും നിര്‍ദേശിച്ചു; കേന്ദ്രത്തിനെതിരെ എക്സ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടാനും, അവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചെന്ന് വെളിപ്പെടുത്തി ട്വിറ്ററിന്റെ മുന്‍രൂപമായ എക്സ്. അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതിനോട് വിയോജിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി ഈ പോസ്റ്റുകള്‍ നീക്കം ചെയ്യാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ സാധിക്കില്ലെന്നും എക്സ് പറഞ്ഞു. എക്സിന്റെ ഗ്ലോബല്‍ ഗവണ്മെന്റ് അഫയേഴ്സ് ടീമാണ് ഇക്കാര്യം കാണിച്ച് ട്വീറ്റ് ചെയ്തത്. നിയമപരമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം പുറത്തുവിടാനാവില്ലെന്നും എക്സ് കുറിച്ചു.

കേന്ദ്ര നിര്‍ദേശങ്ങള്‍ പുറത്തുവിടുന്നത് സുതാര്യതയ്ക്ക് ഏറ്റവും അനിവാര്യമാണെന്നും എക്സ് പറയുന്നു. അതേസമയം എക്സിന്റെ ആരോപണങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് എക്സ് പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ കേന്ദ്രം നീക്കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നത് ഇതിനോടകം വിവാദത്തിലായിട്ടുണ്ട്. ആദ്യ കര്‍ഷക സമരത്തിന്റെ സമയത്തും ഇതുപോലെ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.
അതേസമയം നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും, ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ്ഫോം അധികൃതര്‍ അറിയിച്ചു. പിഴയീടാക്കാനും, ജയില്‍ ശിക്ഷ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കാനുമായിരുന്നു കേന്ദ്രം നിര്‍ദേശിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചതിനെതിരെ റിട്ട് അപ്പീലും നല്‍കിയിട്ടുണ്ട്. നടപടികളെ കുറിച്ച് ഈ അക്കൗണ്ടുകളെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ സുതാര്യതയില്ലായ്മയിലേക്ക് നയിക്കുമെന്നും എക്സ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം എക്സിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എക്സിന്റെ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നാണ് എക്സില്‍ കുറിച്ചത്. കേന്ദ്ര ഐടി മന്ത്രാലയം 177 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത്. 35 ഫേസ്ബുക്ക് ലിങ്കുകള്‍, 35 എഫ്ബി അക്കൗണ്ടുകള്‍, 42 എക്സ് അക്കൗണ്ടുകള്‍, 49 എക്സ് ലിങ്കുകള്‍, 14 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു സ്നാപ്ചാറ്റ്, ഒരു റെഡിറ്റ് അക്കൗണ്ട് എന്നിവയാണ് ബ്ലോക് ചെയ്യാന്‍ നിര്‍ദേശിച്ചത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications