Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് ഉടന്‍ അനുമതി നല്‍കാന്‍ കേന്ദ്രം? മുന്‍ഗണന പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക്

ദില്ലി: അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷിച്ച ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും. ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച നയം വൈകാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ ഡോ എന്‍കെ അറോറ പറഞ്ഞു. അതേസമയം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഗുരുതര രോഗികള്‍ക്കും കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച നയം പത്ത് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് സൂചന. രണ്ട് ഡോസുള്ള വാക്‌സിന്‍ നല്‍കിയാലും, അതിന്റെ സംരക്ഷ ശേഷിക്ക് കാലാവധി ഉണ്ടെന്നാണ് കരുതുന്നത്.

1

ഈ പ്രതിരോധ ശേഷിയെ ഉറപ്പിക്കുന്നതിനാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത്. പല രാജ്യങ്ങളും ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ ശേഷം മൂന്നാമതൊരു ബൂസ്റ്റര്‍ ഷോട്ട് കൂടി വേണമെന്ന ആവശ്യം ആരോഗ്യ രംഗത്തുണ്ട്. ഇതിനെ പിന്തുണയ്ക്കുന്ന പരാമര്‍ശമാണ് അറോറ നടത്തിയത്. അതേസമയം സര്‍ക്കാര്‍ തീരുമാനം വരും മുമ്പ് ആരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ പാടില്ല എന്നാണ് നിര്‍ദേശം. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ രാജ്യത്തെ എല്ലാ വിഭാഗത്തിനും നല്‍കുന്നതിനാണ് മുന്‍ഗണനയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് തീരാന്‍ തന്നെ ഈ വര്‍ഷം കഴിയും.

മന്ത്രിയും ബൂസ്റ്റര്‍ ഷോട്ടുകളെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നാം തരംഗത്തെ ഒഴിവാക്കാന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ കൊണ്ട് സാധിക്കുമെന്ന് കരുതുന്നുണ്ട്. അറുപതിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസുകള്‍ ലഭിക്കുകയെന്നാണ് കരുതുന്നത്. രണ്ട് ഡോസുകള്‍ കൊണ്ട് കാര്യമില്ലെന്ന് അറിഞ്ഞാല്‍ മാത്രം ബൂസ്റ്റര്‍ ഡോസ് അടിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. രണ്ട് ഡോസ് വാക്‌സിന്‍ കൊണ്ട് പ്രതിരോധ ശേഷി ലഭിച്ചിട്ടുണ്ടെങ്കില്‍ ആവശ്യക്കാരെ തിരിച്ചറിഞ്ഞ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനാവണം ശ്രമിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഇന്ത്യ ഈ നിര്‍ദേശം പിന്തുടരാനാണ് സാധ്യത.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് വിദഗ്ധാഭിപ്രായം കൂടി പരിഗണിച്ചാവുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. രണ്ടാം ഡോസ് നല്‍കി ആറുമാസത്തിനകം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഭാരത് ബയോടെക് സിഎംഡി കൃഷ്ണ എല്ല പറഞ്ഞിരുന്നു. അതേസമയം ഗുളിക രൂപത്തിലുള്ള കൊവിഡ് മരുന്നിനും ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്റെ പ്രതിരോധ ശേഷം വളരെ കൂടുതലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കേണ്ടി വരില്ല. 77 ശതമാനം കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്നും ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+