നോട്ടുനിരോധനത്തില്‍ മറുപടിയില്ലാതെ കേന്ദ്രം, സത്യവാങ്മൂലം സമര്‍പ്പിച്ചില്ല, കോടതിക്ക് അതൃപ്തി
ദില്ലി: നോട്ടുനിരോധനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍. നോട്ടുനിരോധനത്തിന്റെ വിവിധ വശങ്ങള് വിശദീകരിച്ച് എന്തുകൊണ്ട് ആ പ്രഖ്യാപനം നടത്തിയെന്ന് വിശദീകരിച്ചായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. എന്നാല്‍ മറുപടിയില്ലാത്ത അവസ്ഥയിലാണ് കേന്ദ്രം.
ഇതോടെ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് വീണ്ടും നീട്ടി. നവംബര്‍ 24നാണ് ഇനി വാദം കേള്‍ക്കുക. എന്നാല്‍ സുപ്രീം കോടതി ബെഞ്ച് കടുത്ത അതൃപ്തി ഇക്കാര്യത്തില്‍ രേഖപ്പെടുത്തി. എന്നാല്‍ സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ ഹര്‍ജി ജസ്റ്റിസുമായ അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എസ്എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു.

ഒരു ഭരണഘടനാ ബെഞ്ച് സാധാരണഗതിയില്‍ ഇങ്ങനൊരു വിഷയം മാറ്റിവെക്കാറില്ല. ഒരിക്കല്‍ തുടങ്ങി വെച്ച കാര്യം പൂര്‍ത്തിയാക്കാതെ എഴുന്നേല്‍ക്കാറില്ലായിരുന്നു. ഇങ്ങനൊരു സംഭവം കോടതിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എജി ആര് വെങ്കട്ടരമണി കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
ഇങ്ങനൊരു കേസ് നീട്ടി വെക്കുന്നതിലുള്ള ഖേദവും എജി കോടതിയെ അറങിയിച്ചു. അതേസമയം കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥനയെ തള്ളിക്കളയണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന് പറഞ്ഞു. ഭരണഘടനാ ബെഞ്ചിന് മുന്നില്‍ നടപടികള്‍ വൈകിപ്പിക്കാന്‍ ഹര്‍ജി നല്‍കുന്നത് കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ് ശ്യാം പറഞ്ഞു.
കേന്ദ്രത്തിനോടും റിസര്‍വ് ബാങ്കിനോടും ഒരാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചംഗ ബെഞ്ച് തങ്ങളുടെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ നിയമപരമായി പരിശോധിക്കുന്നതിനുള്ള ലക്ഷമണ രേഖയെ കുറിച്ച് ഞങ്ങള്‍ക്കറിയാം. എന്നാലും സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ട്. വിശദമായ റിപ്പോര്‍ട്ട് തന്നെ കേന്ദ്രവും ആര്‍ബിഐയും സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ട് സുപ്രധാന കേസിലെ വാദവും ഇന്ന് കോടതിയില്‍ നടന്നിരുന്നു. മതം മാറിയ ദളിതുകളെ സംവരണ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തെ കേന്ദ്രം സുപ്രീം കോടതിയില്‍ വീണ്ടും പിന്തുണച്ചു. ക്രിസ്ത്യന്‍, മുസ്ലീം മതങ്ങള്‍ വൈദേശികമാണ്. ഹിന്ദുയിസത്തിലെ ജാതി സമ്പ്രദായവുമായി ചേര്‍ന്ന് പോകുന്നതല്ല ഇത് എന്നും കേന്ദ്രം പറഞ്ഞു.
ക്രിസ്ത്യന്‍-മുസ്ലീം ദളിതുകളെ പട്ടികജാതി വിഭാഗത്തിന്റെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത.് നിലവിലെ പട്ടികയില്‍ ഹിന്ദുക്കളിലെ ദളിതുകളെ മാത്രമാണ് പട്ടികജാതി വിഭാഗമായി പരിഗണിക്കുന്നത്. സിഖ്, ബുദ്ധ മത വിഭാഗങ്ങളും ഇതില്‍ വരും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications