പെഗാസസ്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍, വിദഗ്ധ സമിതിയുണ്ടാക്കും
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഉയര്‍ന്ന ആരോപണങ്ങളെ തള്ളി കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഇത്തരത്തിലാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നിരുന്നത്. അതേസമയം തെറ്റായ പ്രചാരണത്തെ പുറത്തുകൊണ്ടുവരാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും, അവര്‍ ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
സര്‍ക്കാര്‍ സഹായത്തോടെ പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം തീര്‍ത്തും തെറ്റാണെന്ന് രണ്ട് പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രം പറയുന്നത്. സര്‍ക്കാര്‍ ഈ വാദങ്ങളെ അംഗീകരിക്കുന്നില്ലെന്നും, മറ്റ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും കൃത്യമായ തെളിവുകളും ഉള്ളത് കൊണ്ടാണ് ഹര്‍ജിയെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറുമാണ് ആദ്യ ഹര്‍ജി നല്‍കിയിരുന്നത്. കേസൊന്നും ഹര്‍ജിക്കാര്‍ നല്‍കിയിട്ടില്ല. എന്നാല്‍ തെറ്റായ ഒരു കാര്യം പ്രചരിക്കപ്പെടുന്നത് ശരിയല്ല. അതിന് പിന്നില്‍ പല സ്ഥാപിത താല്‍പര്യങ്ങളുമുണ്ട്. അതുകൊണ്ട് ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കും. അതിനായി ഈ മേഖലയില്‍ വിദഗ്ധര്‍ തന്നെ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രം പറഞ്ഞു.
അതേസമയം ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ പോകുന്ന അവസരത്തിലാണ് രണ്ട് പേജുള്ള സത്യവാങ്മൂലം കേന്ദ്രം നല്‍കിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നേരത്തെ യാതൊരു തരത്തിലുള്ള ഫോണ്‍ ചോര്‍ത്തലുകളും നടന്നിട്ടില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. അതേ നിലപാട് തന്നെ സുപ്രീം കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.
Recommended Video
ഇന്ന് ഏറ്റവും അവസാനത്തെ കേസായി പെഗാസസ് വിഷയം പരിഗണിക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. നിലവില്‍ പത്തോളം ഹര്‍ജികള്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ മുന്നിലുണ്ട്. നേരത്തെ പാര്‍ലമെന്റില്‍ ഈ വിഷയം പറഞ്ഞ് വലിയ ബഹളം പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുണ്ടായിരുന്നു. എന്ത് വന്നാലും അന്വേഷണമില്ലെന്നും, മാധ്യമങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥകള്‍ മാത്രമാണ് പെഗാസസ് വിഷയമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. രണ്ടാഴ്ച്ചയോളം പെഗാസസ് വിഷയത്തിലാണ് സഭ തടസ്സപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.












Click it and Unblock the Notifications