2018 മുതല്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവിട്ടത് 3000 കോടി; കൂടുതല്‍ പരസ്യം കിട്ടിയത് ഇവര്‍ക്ക്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പരസ്യത്തിനായി ചെലവിട്ടത് 3000 കോടിയില്‍ അധികം രൂപ. സര്‍ക്കാരിന്റെ പദ്ധതികളുടെ പബ്ലിസിറ്റികള്‍ക്കായി 2018 മുതല്‍ 3064.42 കോടിയാണ് ചെലവിട്ടതെന്നാണ് ഡാറ്റയിലുള്ളത്. അച്ചടി മാധ്യമങ്ങള്‍ക്കായിട്ടാണ് ഏറ്റവുമധികം പരസ്യങ്ങള്‍ നല്‍കിയിട്ടുള്ളത്. അതേസമയം പരസ്യങ്ങള്‍ക്കായിട്ടുള്ള മൊത്തം ചെലവ് കുറഞ്ഞിട്ടുണ്ട്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രാജ്യസഭയിലാണ് ഈ ഡാറ്റ പുറത്തുവിട്ടത്. പ്രിന്റ് മീഡിയക്കായി 1338.56 കോടിയാണ് സര്‍ക്കാര്‍ ചെലവിട്ടത്. ഇലക്ട്രോണിക് മീഡിയക്കായി 1273.06 കോടിയും ചെലവിട്ടു. ഓട്ട്ഡൗര്‍ പബ്ലിസിറ്റിക്കായി 2018 മുതല്‍ 2023-24 കാലയളവ് വരെ 452.80 കോടിയാണ് ചെലവിട്ടത്. ഈ വര്‍ഷം ജൂലായ് 13 വരെയുള്ള കണക്കാണിത്. മൊത്തം ചെലവ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1179.16 കോടിയായിരുന്നു. ഇത് 2022-23 കാലയളവില്‍ 408.46 കോടിയായിട്ടാണ് കുറഞ്ഞത്.

വണ്ണം കുറയ്ക്കുന്നത് ഇപ്പോള്‍ ഈസിയാണ്; ഗ്രീന്‍ ടീക്കൊപ്പം ഇക്കാര്യങ്ങള്‍ ശീലമാക്കുക, മാറ്റം അറിയാം
2019-20 കാലയളവില്‍ പരസ്യത്തിനായി ചെലവാക്കിയ തുക 708.18 കോടിയായി കുറഞ്ഞിരുന്നു. 2020-21 അത് വീണ്ടും 409.47 കോടിയായും, 2021-22ല്‍ 315.98 കോടിയായും കുറഞ്ഞു. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലിനും ജൂലായിക്കും ഇടയില്‍ 43.16 കോടിയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത്. 2018-19 കാലയളവില്‍ ഇലക്ട്രോണിക് മീഡിയക്കാണ് കൂടുതല്‍ പരസ്യങ്ങള്‍ ലഭിച്ചത്. 2019-20 കാലയളവില്‍ ഇലക്ട്രോണിക് മീഡിയ തന്നെയാണ് മുന്നില്‍. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ അച്ചടി മാധ്യമങ്ങള്‍ നേട്ടമുണ്ടാക്കി.
2018-19 കാലയളവില്‍ ഇലക്ട്രോണിക് മീഡിയക്ക് 514.29 കോടിയുടെ പരസ്യങ്ങളാണ് ലഭിച്ചത്. അതേസമയം അച്ചടി മാധ്യമങ്ങള്‍ക്ക് 429.55 കോടിയും ല ഭിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇതേ ട്രെന്‍ഡാണ് കണ്ടത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പരസ്യ ബജറ്റ് വെട്ടിക്കുറച്ചിരുന്നു. ഇലക്ട്രോണിക് മീഡിയക്ക് 316.99 കോടിയാണ് പരസ്യത്തിലൂടെ ആ വര്‍ഷം സര്‍ക്കാര്‍ നല്‍കിയത്. 295.05 കോടിയുടെ പരസ്യം അച്ചടി മാധ്യമങ്ങള്‍ക്കും ലഭിച്ചു.
2020-21 കാലയളവില്‍ ഈ ട്രെന്‍ഡ് മാറി. അച്ചട മാധ്യമങ്ങള്‍ക്ക് 197.49 കോടിയുടെ പരസ്യമാണ് ആ വര്‍ഷം ലഭിച്ചു. ഇലക്ട്രോണിക് മീഡിയക്ക് 167.90 കോടിയുടെ പരസ്യങ്ങളായി കുറയുകയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് 179.04 കോടിയുടെ പരസ്യവും, ഇലക്ട്രോണിക് മീഡിയക്ക് 101.24 കോടിയുടെ പരസ്യങ്ങളുമാണ് ലഭിച്ചത്. 2022-23ല്‍ അത് 220.34 കോടിയായി അച്ചടി മാധ്യമങ്ങള്‍ക്ക് മാറിയപ്പോള്‍, ഇലക്ട്രോണിക് മീഡിയക്ക് 155.27 കോടിയുടെ പരസ്യങ്ങളാണ് ലഭിച്ചത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ ഇലക്ട്രോണിക് മീഡിയയാണ് പരസ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. 17.37 കോടിയുടെ പരസ്യങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. 17.09 കോടിയുടെ പരസ്യങ്ങളാണ് അച്ചടി മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭീര്‍ രഞ്ജന്‍ ബിശ്വാസിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിവരങ്ങള്‍ നല്‍കിയത്.












Click it and Unblock the Notifications