കോവിഡ് വാക്സിനേഷൻ: ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ തടയാൻ കേന്ദ്ര നിർദേശം
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ ആരോഗ്യ സംരക്ഷണ തൊഴിലാളികളുടെ എണ്ണം 24 ശതമാനം വർദ്ധിച്ചതായാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ പറയുന്നത്
ന്യൂഡൽഹി: ആരോഗ്യപ്രവത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികൾക്കും കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ അടിയന്തരമായി നിലനിർത്താൻ കേന്ദ്ര നിർദേശം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ തൽക്കാലം നിർത്തിവെച്ചാലും പൊതുജനങ്ങൾക്കുള്ള വാക്സിനേഷൻ തുടരും.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ ആരോഗ്യ സംരക്ഷണ തൊഴിലാളികളുടെ എണ്ണം 24 ശതമാനം വർദ്ധിച്ചതായാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ പറയുന്നത്. അസാധാരണമായി ഈ പ്രവണതയ്ക്ക് കാരണം യോഗ്യരല്ലാത്തവർ ഇത്തരത്തിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനാലാണ്. മാർഗനിർദേശങ്ങൾ മറികടന്ന് പലരും ഇത്തരത്തിൽ വാക്സിൻ സ്വീകരിക്കുന്നു.
"ചില സിവിസികളിൽ [വാക്സിനേഷൻ കേന്ദ്രങ്ങളിൽ], യോഗ്യതയില്ലാത്ത ചില ഗുണഭോക്താക്കളെ എച്ച്സിഡബ്ല്യു, എഫ്എൽഡബ്ല്യു എന്നിങ്ങനെ രജിസ്റ്റർ ചെയ്യുകയും നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് വാക്സിനേഷൻ എടുക്കുകയും ചെയ്യുന്നുവെന്ന് വിവിധ സ്രോതസ്സുകളിൽ നിന്ന് അറിയാൻ സാധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എച്ച്സിഡബ്ല്യു ഡാറ്റാബേസിൽ 24% വർധനയുണ്ടായി. എച്ച്സിഡബ്ല്യു വിഭാഗങ്ങളിൽ പുതിയ രജിസ്ട്രേഷനുകൾ നിർത്തിവയ്ക്കണം." കത്തിൽ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട വിതരണം തുടരുകയാണ്. 45 വയസിന് മുകളിലുള്ളവർക്കാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം നടത്തുന്നത്. 45 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ
7,44,42,267 വാക്സിനാണ് രാജ്യത്ത് ശനിയാഴ്ച വരെ വിതരണം ചെയ്തത്. 89,53,552 ആരോഗ്യ പ്രവർത്തകരിൽ ആദ്യ ഡോസും 53,06,671 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ച് കഴിഞ്ഞു. കോവിഡ് മുൻനിര പോരാളികളിൽ 96,19,289 പേർക്ക് ആദ്യ ഡോസും 40,18,526 പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസിന് മുകളിൽ പ്രായമുള്ള 4,57,78,875 പേരും കോവിഡ് വാക്സിൻ സ്വീകരിച്ചു.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications