വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുന്നു... എന്ത് വിലകൊടുത്തും തടയുമെന്ന് പ്രതിപക്ഷം
ദില്ലി: ഏകാധിപത്യ പ്രവണതകളാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര എന്ന് മുമ്പ് തന്നെ വിമര്‍ശനമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളൊന്നും സര്‍ക്കാര്‍ കാര്യമാക്കാറില്ല. എന്തായാലും കളിച്ച് കളിച്ച് സര്‍ക്കാര്‍ പുതിയൊരു നീക്കത്തിനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിലാണ് സര്‍ക്കാര്‍ കൈവെക്കാന്‍ പോകുന്നത്. അതായത് വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കാന്‍ പോവുകയാണ്. മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റും അടക്കമുള്ള എല്ലാ കാര്യങ്ങളും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും എന്ന് സാരം.
എന്തായാലും ഇക്കാര്യത്തില്‍ രണ്ടും കല്‍പ്പിച്ചാണ് പ്രതിപക്ഷം. ഒരു കാരണവശാലും ഈ നിയമം പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിയും ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി നിയമത്തെ മാറ്റി അവരുടെ പിന്തുണ നേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിപക്ഷത്തെ എതിര്‍പ്പ് മോദി സര്‍ക്കാരിന് തിരിച്ചടി കൂടിയാണ്.

വിവരാവകാശ നിയമത്തിലെ ഭേദഗതി
ഭരണഘടനാ പ്രകാരം രൂപീകൃതമായ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ ശമ്പളം പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിച്ച വിവരാവകാശ കമ്മീഷനിലെ അംഗങ്ങള്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായിട്ടാണ് ഭേദഗതി കൊണ്ടുവരുന്നത്. നേരത്തെ പേഴ്സണല്‍ വകുപ്പ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പളം നല്കുന്ന വ്യവസ്ഥ കൊണ്ടുവന്നാല്‍ ആര്‍ടിഐ നിയമത്തിന്റെ പ്രസക്തി ഇല്ലാതാവുമെന്നാണ് വിമര്‍ശനം. വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ എതിരായ രേഖകളും ഉത്തരവുകളും ഇറക്കില്ലെന്നാണ് ആരോപണം.

ബിജെപിയുടെ ഗൂഢനീക്കങ്ങള്‍
ബിജെപി വിശ്വസിക്കുന്നത് സത്യം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കണമെന്നാണ്. അധികാരത്തിലിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കാനാണ് ഈ നീക്കങ്ങള്‍. ഭേദഗതി വരുന്നതോടെ വിവരാവകാശ നിയമം കൊണ്ട് യാതൊരു ഗുണവുമില്ലാതാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. ജനങ്ങളുടെ നീക്കത്തെ തുടര്‍ന്നാണ് നിയമം പാര്‍ലമെന്റില്‍ പാസായത്. ഇപ്പോള്‍ അതിനെ എതിര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും താനും പാര്‍ട്ടിയും ചേര്‍ന്ന് തടയുമെന്ന് യെച്ചൂരി വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തെ കാലാവധി
വിവരാവകാശ കമ്മീഷണറുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തുമെന്ന് നിയമത്തില്‍ പറയുന്നു. നിയമനം ഒക്കെ സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതായിരിക്കും. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദവി വിവരാവകാശ കമ്മീഷന് തുല്യമാക്കാനോ അതല്ലെങ്കില്‍ അതിനേക്കാള്‍ കുറയ്ക്കാനോ സര്‍ക്കാരിന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന് സ്വീകാര്യമായിരുന്നില്ല. അതേസമയം ഭേദഗതി പ്രകാരം നല്കുന്ന വിവരങ്ങളില്‍ അപ്പീല്‍ നല്‍കാനോ പരാതി നല്‍കാനോ ഉപഭോക്താവിന് സാധിക്കില്ല. പിന്നെന്തിനാണ് നിയമമെന്നാണ് ചോദ്യം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലം
ബിജെപിയുടെ നീക്കങ്ങള്‍ പുറം ലോകമറിയരുതെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകള്‍ പ്രവര്‍ത്തന രീതി എന്നിവയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള നീക്കവും ബിജെപി നടത്തിയിരുന്നു. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശത്ത് നിന്ന് ഫണ്ടുകള്‍ യാതൊരു പരിധിയുമില്ലാതെ സ്വന്തമാക്കാനും സാധിക്കുമായിരുന്നു. ഇക്കാര്യം രേഖകളില്‍ ഉണ്ടാവുമെങ്കില്‍ പുറത്തുവിടാന്‍ നിയമം അനുവാദം നല്‍കുന്നില്ല. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണകരമായതിനാല്‍ പിന്തുണ ലഭിക്കാന്‍ എളുപ്പമാവുമെന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതും തെറ്റിയിരിക്കുകയാണ്.

വിവരാവകാശ കമ്മീഷണര്‍ക്ക് അതൃപ്തി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഈ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. ഇതിനെതിരെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് വജാഹത്ത് ഹബീബുള്ള പറഞ്ഞു. വിവരാവകാശ നിയമത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന നീക്കമാണിത്. അവരുടെ സ്വയംഭരണ നീക്കത്തിനും ഇത് തിരിച്ചടിയാണ്. ഇനിമുതല്‍ സര്‍ക്കാരിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഇതിലൂടെ ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ ഇഷ്ടത്തിന് വിടാന്‍ കൂടിയുള്ള പ്രഖ്യാപനമാണ് ഇത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications