Get Updates
Get notified of breaking news, exclusive insights, and must-see stories!

ചണ്ഡീഗഢിനെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര നീക്കം; എതിർപ്പുമായി പഞ്ചാബ്

ന്യൂഡൽഹി: ചണ്ഡീഗഢിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. കേന്ദ്രഭരണ പ്രദേശങ്ങൾക്കായി നിയമങ്ങൾ നിർമ്മിക്കാനും നേരിട്ട് നിയമനിർമ്മാണം നടത്താനും രാഷ്ട്രപതിക്ക് അധികാരം നൽകുന്നതാണ് ഈ അനുച്ഛേദം. എന്നാൽ ഇതിന് പിന്നാലെ പഞ്ചാബ് ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 2025-ലെ ഭരണഘടനാ (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.

ലോക്‌സഭയും രാജ്യസഭയും പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭകളില്ലാത്ത മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി ദാമൻ ദിയു, പുതുച്ചേരി (അവിടുത്തെ നിയമസഭ പിരിച്ചുവിടുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുമ്പോൾ) എന്നിവയ്ക്ക് സമാനമായി ചണ്ഡീഗഢിനെ 240-ാം അനുച്ഛേദത്തിൽ ഉൾപ്പെടുത്താനാണ് ബിൽ ലക്ഷ്യമിടുന്നത്.

chandigarh

ഇത് ചണ്ഡീഗഢിൽ ഒരു സ്വതന്ത്ര അഡ്‌മിനിസ്ട്രേറ്റർക്ക് വഴിയൊരുക്കും. മുൻപ് അവിടെ ഒരു സ്വതന്ത്ര ചീഫ് സെക്രട്ടറിയുണ്ടായിരുന്നത് പോലെയാണിത്. ഈ ബിൽ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി എന്നിവയ്ക്ക് ഒപ്പം അകാലി ദളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വരാനിരിക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 10 ബില്ലുകളുടെ താൽക്കാലിക പട്ടികയും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ബുള്ളറ്റിൻ പറയുന്നു.

നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഫലപ്രദമായ ഭരണത്തിനും വേണ്ടി നിയമങ്ങൾ നിർമ്മിക്കാൻ ഭരണഘടനയുടെ 240-ാം അനുച്ഛേദം രാഷ്ട്രപതിക്ക് അധികാരം നൽകുന്നു. ആ നിരയിലേക്കാണ് ചണ്ഡീഗഢിനെയും കൊണ്ട് വരാൻ കേന്ദ്രം ഒരുങ്ങുന്നത്.

എങ്കിലും ഒരു കേന്ദ്രഭരണ പ്രദേശത്ത് നിയമസഭയായി പ്രവർത്തിക്കാൻ 239എ അനുച്ഛേദപ്രകാരം ഒരു സമിതി രൂപീകരിക്കുകയാണെങ്കിൽ (പുതുച്ചേരിയുടെ കാര്യത്തിലെന്ന പോലെ), നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ദിവസം മുതൽ രാഷ്ട്രപതിക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയില്ലെന്ന് അതിൽ പറയുന്നു.

ഇത്തരം ഏതൊരു നിയന്ത്രണവും പാർലമെന്റ് നിർമ്മിച്ച ഏതെങ്കിലും നിയമത്തെയോ കേന്ദ്രഭരണ പ്രദേശത്തിന് നിലവിൽ ബാധകമായ മറ്റേതെങ്കിലും നിയമത്തെയോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാമെന്നും രാഷ്ട്രപതി പുറപ്പെടുവിക്കുമ്പോൾ, ആ പ്രദേശത്തിന് ബാധകമായ പാർലമെന്റ് നിയമത്തിന് തുല്യമായ ശക്തിയും പ്രാബല്യവും അതിനുണ്ടായിരിക്കുമെന്നും അത് വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബിജെപി സർക്കാർ പഞ്ചാബിന്റെ തലസ്ഥാനം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുന്നത് വലിയ അനീതിയാണെന്ന് വ്യക്തമാക്കി. ചണ്ഡീഗഢ് പഞ്ചാബിന്റെ അവിഭാജ്യ ഘടകമായിരുന്നു, ഇപ്പോഴുമുണ്ട്, എന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും ഭഗവന്ത് മൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. മറ്റ് പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ സംഭവം വിവാദമായതിനെ പിന്നാലെ ചണ്ഡീഗഢിന്റെ ഭരണ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അത്തരമൊരു ബിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+